യാഥാര്‍ത്ഥ്യങ്ങളില്‍ തട്ടിത്തകരുന്ന പ്രണയം

ദിവീഷ് എം നായര്‍

WEBDUNIA|
സര്‍വകലാശലായില്‍ പഠിക്കാന്‍ പോയ ഹസ്രേത്താണ് അതെന്നു യാസിന്‍ മനസ്സിലാക്കി. അവളെ കണ്ടിട്ട് ഒരുപാട് നാളായിരിക്കുന്നു. മെലിഞ്ഞുണങ്ങിയിരുന്ന അവള്‍ ഇപ്പോള്‍ സുന്ദരിയായിരിക്കുന്നു- യാസിന്‍ മനസ്സില്‍ കരുതി. പക്ഷെ താനോ, വിശ്രമമില്ലാത്ത പണിമൂലം താനാകെ കറുത്ത് ക്ഷീണിച്ചിരിക്കുന്നു. പോരാത്തതിന് രണ്ട്ദിവ്സം മുമ്പ് വഞ്ചിയിലെ കയര്‍ അടിച്ച് മുഖത്തില്‍ നീളത്തില്‍ ഒരു മുറിവുമുണ്ട്. ചിന്തിച്ചു നിന്ന യാസിനോട് വീണ്ടും സലാം പറഞ്ഞ് ഹസ്രേത്ത് മെല്ലെ വീട്ടിലേക്കു നടന്നു.

പിന്നെ കുറേ ദിവസങ്ങള്‍ അവര്‍ രാവിലെ എന്നും കണ്ടുമുട്ടുമായിരുന്നു അവര്‍ നോട്ടങ്ങളിലൂടെയും ചെറുചിരികളിലൂടെയും എന്തോ കൈമാറുന്നുണ്ടായിരുന്നു. ഒരു ദിവസം കത്തെടുക്കുവാന്‍ വരുന്ന ഹസ്രേത്തിനെ കാത്തു നിന്ന യാസിന്‍ നിരാശനായി. യാസിന്‍ തപാല്‍ പെട്ടിയുടെ അടുത്തു ചെന്നു, അതില്‍ ഒരു ചെറിയ കഷണം പേപ്പര്‍ കിടക്കുന്നു. യാസിന്‍ അടുത്തെടുത്തു നോക്കി. ഹസ്രേത്തിന്‍റെ മൊബൈല്‍ ഫോണ്‍ നമ്പറായിരുന്നു അതില്‍.യാസിന്‍ അന്നു തന്നെ അവള്‍ക്ക് എസ്‌എം‌എസ് അയച്ചു. ഹസ്രേത്ത് സുഖമാണൊ എന്നായിരുന്നു സന്ദേശം.

ഫോണില്‍ ആകെയുണ്ടായിരുന്ന ബാലന്‍സ് അങ്ങനെ കഴിയുകയും ചെയ്തു. കുറച്ചു ദിവസം പണിയില്ലാതിരുന്നത് യാസിനെ കുറച്ചൊന്നുമല്ല വലച്ചത്. എങ്കിലും മൊബല്‍ ഫോണിനുള്ള പണം യാസിന്‍ കണ്ടെത്തി. മൊബൈല്‍ ഫോണ്‍ സന്ദേശങ്ങളിലൂടെ യാസിനും ഹസ്രേത്തു തമ്മിലുള്ള പ്രണയം ദൃഢമാവുകയായിരുന്നു. യാസിന്‍ ഇക്കാര്യം അമ്മയോട് പറഞ്ഞു. അമ്മയ്ക്കു വളരെ സന്തോഷമായി. യാസിന്‍റെ അമ്മ ഹസ്രേത്തിന്‍റെ അമ്മയെ വീട്ടിലേക്കു ക്ഷണിക്കുകയും ചെയ്തു.

ഔപചാരികമായി കാര്യം അവതരിപ്പിച്ചു. എന്നാല്‍ വളരെ ശാന്തയായി തന്നെ ഹസ്രേത്തിന്‍റെ അമ്മ ആ ആലോചന നിരസിച്ചു. നിങ്ങള്‍ ഭര്‍ത്താവില്ലാത്ത സ്ത്രീയാണ്. നിങ്ങളുടെ മകന്‍ ഒരു മത്സ്യത്തൊഴിലാളിയും. ഞങ്ങളുടെ കുടുംബവുമായി നിങ്ങള്‍ ഒരിക്കലും ചേരില്ല. ഇത്രയും പറഞ്ഞ് അവര്‍ വീട്ടില്‍ നിന്നു പോയി. ഈ സമയത്ത് യാസിന്‍ വീട്ടിലുണ്ടായിരുന്നില്ല.

ക്ഷീണിതനായി മടങ്ങി വരുന്ന മകനോട് ഇക്കാര്യം പറയാന്‍ ആ‍ അമ്മ വിഷമിച്ചു. എങ്കിലും കാര്യം തുറന്നു പറഞ്ഞു, പെട്ടെന്നുള്ള വികാരത്താല്‍ യാസിന്‍ അമ്മയോട് അലപം രോഷത്തോടെ പെരുമാറി. പക്ഷെ അവസാ‍നം ആ അമ്മയും മകനും ഒരുമിച്ച് തങ്ങളുടെ വിധിയെ പഴിച്ചുക്കൊണ്ട് പൊട്ടിക്കരഞ്ഞു. യാസിന്‍ യാഥാര്‍ത്ഥ്യത്തിലേക്കു മടങ്ങി വന്നു. ദരിദ്രനായ തനിക്ക് ഒരിക്കലും ഉയര്‍ന്ന നിലയിലുള്ള പെണ്‍കുട്ടിയെ പ്രണയിക്കാനുമാവില്ല, വിവാഹം ചെയ്യാനുമാവില്ല.

തങ്ങളെക്കാളും പാവപ്പെട്ട കുടുംബത്തിലെ പെണ്‍കുട്ടിയെ മാത്രമെ തനിക്ക് ആഗ്രഹിക്കാനാവു. തന്‍റെ കുടുംബത്തേയും പെണ്‍കുട്ടിയുടെ കുടുംബത്തേയും പോറ്റാന്‍ താന്‍ ദിവസവും പന്ത്രണ്ടു മുതല്‍ പതിനെട്ടു മണിക്കൂര്‍ വരെ ജോലി ചെയ്യേണ്ടതായും വരും. ചിന്തകള്‍ക്ക് ശേഷം യാസിന്‍ ഒരു തീരുമാനമെടുത്തു, തനിക്ക് അമ്മയും അമ്മക്ക് താനും മതി. എന്നാലും ഹസ്രേത്തിന്‍റെ മുഖം മനസില്‍ നിന്നു മായ്ച്ചുകളയാന്‍ ആപാവം യുവാവിനായില്ല.

യാസിന്‍ എന്ന മനുഷ്യന്‍ ചങ്കൂറ്റമില്ലാത്തവനാണ് എന്ന് ഒരു പക്ഷെ നിങ്ങള്‍ക്ക് തോന്നിയേക്കാം. പക്ഷെ ഇതു സത്യമല്ലെ, പണവും കുടുംബപശ്ചാത്തലവുമെല്ലാം ഇന്നത്തെ പ്രണയങ്ങളെ ബാധിക്കുന്നുണ്ട് എന്നതു സത്യമാണ്. എല്ലാം ഒത്തുവന്നാല്‍ മാത്രം പ്രണയിക്കാം എന്നു കരുതുന്നവരാണ് ഇന്നത്തെ ഭൂരിപക്ഷം ആളുകളും എന്നു പറഞ്ഞാലും ഒട്ടു അതിശയോക്തിയാവില്ല. ഈ യാഥാര്‍ത്ഥ്യങ്ങളെല്ലാം നിലനില്‍ക്കുമ്പോള്‍ തന്നെ പ്രണയത്തെ കുറിച്ച് മനോഹര സ്വപ്നങ്ങള്‍ കാണാന്‍ ആരും മറക്കല്ലെ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :