കാമുകര്‍ അറിയേണ്ടത്

ഡി എം എന്‍

love
FILEFILE
പ്രണയത്തെ അതിന്‍റെ മുഴുവന്‍ സൌന്ദര്യത്തോടെയും നിലനിര്‍ത്താന്‍ കാമുകന്‍‌മാര്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍..

ചെയ്യേണ്ടത്...

1. ഉപദേശങ്ങള്‍ നല്‍കാന്‍ ശ്രമിക്കാത്ത നല്ല ഒരു ശ്രോതാ‍വാവുക.
2. പ്രണയിനിയെ വിശ്വസിക്കുകയും ബഹുമാനിക്കുകയും ചെയ്യുക.
3. തുല്യനിലയില്‍ കാമുകിയെ കാണുക.
4. വൈകാരികമായ നിമിഷങ്ങളില്‍ ഒപ്പം നിന്ന് പിന്തുണയ്ക്കുക. ഉപദേശങ്ങളല്ല മനസിലാക്കപ്പെടാനാണ് അവളാഗ്രഹിക്കുക.
5. അവള്‍ നിങ്ങളുടെ പ്രണയത്തെ അംഗീകരിച്ചാലും പ്രണയസല്ലാപങ്ങള്‍ തുടരുക.
6. ചെറിയ കാര്യങ്ങള്‍ക്കും പ്രധാന്യം നല്‍കുക, ഇടയ്ക്ക് പ്രണയിനിയെ വിളിച്ച് മധുരതരമായ വാക്കുകളാല്‍ സ്നേഹം പങ്കുവെയ്ക്കുക.
7. കാമുകിക്ക് നല്‍കിയ വാക്കുകള്‍ പാലിക്കുക.
8. അവളുടെ സ്വപ്നങ്ങള്‍ക്കും ലക്‍ഷ്യങ്ങള്‍ക്കും പ്രചോദനമേകുക.
9. അവളുടെ ഇഷ്ടങ്ങള്‍ തിരിച്ചറിഞ്ഞ് അതിനനുസരിച്ച് പെരുമാറുക.
10. പ്രണയനിയെ വേദനിപ്പിക്കുന്ന കാര്യങ്ങള്‍ നിങ്ങളുടെ ഭാഗത്തു നിന്നുണ്ടായാല്‍ ക്ഷമ പറയുക.

അരുതാത്തത്...

1. ദേഷ്യത്തോടെ അവളെ പ്രണയകേളികളിലേക്ക് നയിക്കുക
2. അവള്‍ മനസിലാക്കപ്പെടാന്‍ ആഗ്രഹിക്കുമ്പോള്‍ ഉപദേശങ്ങള്‍ക്കൊണ്ട് മൂടാന്‍ ശ്രമിക്കുക.
3. മനസ്സ് അസ്വസ്ഥമാണെങ്കിലും അവളെ ശ്രദ്ധിക്കുന്നതായി വരുത്തുക
4. കാര്യങ്ങള്‍ ക്ഷമയോടെ മനസിലാക്കാതെ പരുഷമായി സംസാരിക്കുക.
5. പ്രണയിനിയുടെ രൂപത്തെ വിമര്‍ശിക്കുക.
6. പിതാവിനു സമാനമായ രീതിയില്‍ ആജ്ഞാസ്വരത്തില്‍ സംസാരിക്കുക.
7. കാമുകി പറഞ്ഞ ഓരോ വാക്കിന്‍റേയും അര്‍ത്ഥം കണ്ടെത്തി കുറ്റപ്പെടുത്താന്‍ ശ്രമിക്കുക.
8. സ്നേഹത്തിനും വിശ്വാസത്തിനും ഉപരിയായി അസൂയ മനസില്‍ വളരുക.
9. പ്രണയിനിയുടെ സ്വകാര്യതയില്‍ കടന്നുകയറാന്‍ ശ്രമിക്കുക.
10. പിറന്നാള്‍ പോലുള്ള പ്രത്യേക ദിവസങ്ങള്‍ മറക്കുക.

WEBDUNIA|
സ്ത്രീയുടേയും പുരുഷന്‍റേയും സംഭാഷണ ശൈലികള്‍, ആവശ്യങ്ങള്‍, ആഗ്രഹങ്ങള്‍ എല്ലാം വ്യത്യസ്തമായിരിക്കും. ഈ വ്യത്യസ്തതകള്‍ ബന്ധങ്ങളിലും പ്രകടമായിരിക്കും. അതിനാല്‍ ഇത് മനസിലാക്കി പെരുമാറാന്‍ കഴിഞ്ഞാല്‍ നല്ല ബന്ധങ്ങള്‍ സൃഷ്ടിക്കുന്നതില്‍ വിജയിക്കാനാവും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :