വിഭ്രാന്തിയാകുന്ന പ്രണയം

ഡി എം എന്‍

FILEFILE
ഒരിക്കലും പ്രണയിക്കാത്തയാളോടും അഗാധമായ പ്രണയബന്ധം ഉള്ള ഒരാളോടും നിങ്ങള്‍ ഒന്ന് സംസാരിച്ച് നോക്കു. രണ്ടു പേരുടേയും സംഭാഷണ ശൈലികളില്‍ കാര്യമായ വ്യത്യാസം നിങ്ങള്‍ക്ക് അനുഭവപ്പെടും. പ്രണയിക്കാത്ത ആളോട് പ്രണയത്തെ കുറിച്ച് അഭിപ്രായം ചോദിച്ചാല്‍ അയാള്‍ പറയുക പ്രണയം വെറും ഭ്രാന്താണ് എന്നായിരിക്കും. നിങ്ങള്‍ ഇതിലേതു വിഭാഗത്തില്‍ പെടും.

അത് ശരിയാണെന്ന് നിങ്ങള്‍ കാണുന്നുണ്ട്? യഥാര്‍ത്ഥത്തില്‍ പ്രണയം ഒരാളെ ഭ്രാന്തിലേക്ക് നയിക്കുമൊ? മനോരോഗ വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍ പ്രണയം ഒരു രോഗമൊന്നുമല്ല. പക്ഷെ അതിന് ഒരു രോഗത്തിന്‍റെ എല്ലാ ലക്‍ഷണങ്ങളും ഉണ്ടാവും എന്നു മാത്രം. ഇതു മനസിലാക്കാന്‍ നാം പ്രണയത്തെ കുറിച്ച് വിശദമായി അറിയേണ്ടതുണ്ട്.

പ്രണയം ഒരു സൌഹൃദമാണൊ, അതൊ ശരീരങ്ങള്‍ തമ്മിലുള്ള ആകര്‍ഷണമാണോ, കുഴപ്പിക്കുന്ന ചോദ്യമാണ്. ഒന്നുറപ്പിക്കാം രണ്ട് പേര്‍ തമ്മിലുള്ള ഇഷടമാണ്, അതില്‍ ആദ്യം പറഞ്ഞ സൌഹൃദവും ആകര്‍ഷണവും ഉള്‍പ്പെടുന്നതോടൊപ്പം വൈകാരികമായ ഒരു ബന്ധം കൂടി പ്രണയിതാക്കളില്‍ ഉടലെടുക്കുന്നുണ്ട്.

പ്രണയിനി ഇല്ലാതെ ഒരു ജീവിതം ചിന്തിക്കാന്‍ പോലുമാവില്ല. ഇഷ്ടഭാജനം സമീപത്തില്ലെങ്കില്‍ കരയ്ക്ക് പിടിച്ചിട്ട മീനിനെ പോലെ മനസ് പിടച്ചു കൊണ്ടേയിരിക്കും. പ്രണയം ജീവിതമായി മാറുന്നു. ജീവിക്കാനുള്ള എല്ലാ ഊര്‍ജവും നല്‍കുന്നത് പ്രണയത്തെ കുറിച്ചുള്ള പ്രതീക്ഷകളായിരിക്കും. ആ പ്രതീക്ഷകള്‍ നശിച്ചാല്‍ ആരുടെ മനസാണ് തകര്‍ന്നു പോവാത്തത്.

പ്രണയത്തിന് ഒരു സമവാക്യം കുറിക്കാന്‍ ആര്‍ക്കുമാവില്ല. വൈകാരികാമായ ഒരു അനുഭവം ആണത്. ഒരു ചിന്തകനും പിടി കൊടുക്കാത്ത വിഷയം. എന്തുകൊണ്ട് ഒരാളെ പ്രണയിക്കുന്നു എന്നതിന് കൃത്യമായ ഉത്തരം നല്‍കാന്‍ പ്രയാസമാണ്. മനോഹരമായ പുഷ്പങ്ങളെ നമുക്കിഷ്ട്മാണ്. സൂര്യാസ്തമയം കാണാന്‍ ഭൂരിപക്ഷത്തിനും വലിയ താല്പര്യമാണ്. കടല്‍ത്തീരത്തിലൂടെയുള്ള നടത്തവും വളരെ സുഖമുള്ള അനുഭവമാണ്. എന്തുക്കൊണ്ടാണ് നമ്മുക്കിതെല്ലാം ഇഷ്ടപ്പെടുന്നത് എന്നു ചോദിച്ചാല്‍ ഉത്തരം ഒന്നേയൊള്ളൂ ഇവയെല്ലാം നമ്മുടെ മനസിനെ സന്തോഷിപ്പിക്കുന്നു.

WEBDUNIA|
അതുപോലെയാണ് പ്രണയിതാക്കളുടെ കാര്യത്തിലും സംഭവിക്കുന്നത്. പ്രണയം അവരുടെ ഹൃദയങ്ങളെ ആനന്ദത്താല്‍ നിറയ്ക്കും. പ്രണയം ദു:ഖങ്ങളേയും വേദനകളേയും അകറ്റുന്നു. പ്രതീക്ഷയുടെ ചക്രവാളങ്ങള്‍ തുറന്നു കൊണ്ട് പ്രണയം വര്‍ണ്ണശോഭ തീര്‍ക്കും. നിങ്ങള്‍ ഈ ഭ്രാന്തിനെ ഏറ്റെടുക്കാന്‍ തയ്യാറാണൊ എങ്കില്‍ മനസിനിണങ്ങിയ ഒരാളെ കണ്ടെത്തി പ്രണയത്തിന്‍റെ മാസ്മരികത സ്വയം അനുഭവിച്ചറിയു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :