ശ്രീനു എസ്|
Last Modified തിങ്കള്‍, 2 ഓഗസ്റ്റ് 2021 (13:14 IST)
ഒരു സ്ത്രീ ഗര്‍ഭിണിയാണെന്ന് അറിയുന്നതു മുതല്‍ വ്രതനിഷ്ഠയോടെ കഴിയണമെന്നാണ് ഹൈന്ദവ വിശ്വാസ പ്രകാരം പറയുന്നത്. ഗര്‍ഭാവസ്ഥയില്‍ കുട്ടിയുടെ വളര്‍ച്ച അനുയോജ്യമായ ഭക്ഷണമായിരിക്കണം കഴിക്കേണ്ടത്. കൂടാതെ നല്ല കാര്യങ്ങള്‍ കേള്‍ക്കുന്നതും പുണ്യപുരാതന കഥകള്‍ കേള്‍ക്കുന്നതും നല്ല കുഞ്ഞുങ്ങള്‍ ജനിക്കുന്നതിന് സഹായിക്കുന്നു. അതുപോലെ തന്നെ ഗര്‍ഭാവസ്ഥയില്‍ ചെറിയ രീതിയുലുള്ള വ്യായാമങ്ങളും നല്ലതാണ്. ഈ സമയത്ത് കോപം, ദുഖം, വെറുപ്പ്, അത്യാഗ്രഹം തുടങ്ങിയ മോശം വികാരങ്ങള്‍ ഉണ്ടാകുന്നത് നല്ലതല്ല ഇത് കുഞ്ഞിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. കൃത്യമായ വ്രതനിഷ്ഠയോടെ എല്ലാ കാര്യങ്ങളും പാലിക്കുന്നവര്‍ക്ക് നല്ല ആരോഗ്യവും ബുദ്ധിയുമുള്ള കുഞ്ഞ് ജനിക്കുമെന്നാണ് പറയപ്പെടുന്നത്.