ആല്‍മര പ്രദക്ഷണത്തിന്റെ പ്രാധാന്യം

ശ്രീനു എസ്| Last Modified ശനി, 31 ജൂലൈ 2021 (17:21 IST)
ക്ഷേത്രങ്ങളില്‍ ആല്‍മരത്തിന്‍ പ്രത്യേക സ്ഥാനം തന്നെ നല്‍കാറുണ്ട്. ആല്‍ത്തറകെട്ടി സംരക്ഷിക്കാറാണ് പതിവ്. ഹൈന്ദവ ആചാര പ്രകാരം ആല്‍മരത്തെ ദേവ വൃക്ഷമായാണ് കണക്കാക്കപ്പെടുന്നത്. ക്ഷേത്രത്തിലെ ശ്രീകോവിലിനോടെപ്പം തന്നെ ആല്‍മരത്തെയും പ്രദിക്ഷണം വയ്ക്കാറുണ്ട്. ആല്‍മര പ്രദിക്ഷണം പഞ്ചാമൃതത്തിന്റെ ഗുണം നല്‍കുമെന്നാണ് പറയപ്പെടുന്നത്. മനുഷ്യശരീരത്തിന് ഏറ്റവും അവശ്യമായ ഓക്സിജന്‍ ഏറ്റവും കൂടുതല്‍ പുറത്തുവിടുന്ന സസ്യമാണ് ആല്‍മരം.

കൂടാതെ ചെറിയ തോതില്‍ ആല്‍മരം ഉത്പാദിപ്പിക്കുന്ന ഓസോണ്‍ വായുവിനെക്കാള്‍ സാന്ദ്രത കൂടുതലായതിനാല്‍ മരത്തിന്റെ ചുവട്ടില്‍ തന്നെ തങ്ങി നില്‍ക്കുകയും വായുവിനെ ശുദ്ധീകരിക്കുകയും ചെയ്യുന്നു. ആല്‍മര പ്രദിക്ഷണത്തിനുശേഷം കുറച്ചു സമയം ആല്‍ത്തറയില്‍ ഇരിക്കണമെന്നും പറയാറുണ്ട്. ഇത് ആരോഗ്യത്തിന് നല്ലതാണ്. കുറച്ചു സമയം ശുദ്ധവായുവില്‍ ഇരിക്കുന്നതിനും ശ്വാസകോശങ്ങളെ ശുദ്ധീകരിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :