ശ്രീനു എസ്|
Last Modified തിങ്കള്‍, 2 ഓഗസ്റ്റ് 2021 (12:59 IST)
ഹൈന്ദ വിശ്വാസത്തില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നതാണ് ഭസ്മധാരണം. വിശ്വാസപ്രകാരം ഭസ്മധാരണത്തിന് ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട്. രാവിലെ വെള്ളം നനച്ചും ഉച്ചയ്ക്ക് ചന്ദനത്തില്‍ കലര്‍ത്തിയും വൈകുന്നേരം ജലം ഇല്ലാതെയും ഭസ്മം ധരിക്കണമെന്നാണ് വിശ്വാസം. എന്നാല്‍ സ്ത്രീകള്‍ ജലാംശം ഇല്ലാത്ത ഭസ്മമാണ് ധരിക്കേണ്ടതെന്നും പറയപ്പെടുന്നു.
മനുഷ്യശരീരത്തിലെ അഞ്ചാമത്തെ ഊര്‍ജ്ജകേന്ദ്രമെന്നറിയപ്പെടുന്ന ഭ്രൂമധ്യത്തിലാണ് ഭസ്മം ധരിക്കുന്നത്. ഇങ്ങനെ ഭസ്മം ധരിക്കുന്നത് നാഡീശോധനത്തിനും രോഗനിവാരണത്തിനും സഹായകമാണ്.