എന്താണ് ഷഷ്ഠി വ്രതാനുഷ്ഠാനം?

ശ്രീനു എസ്| Last Modified തിങ്കള്‍, 2 ഓഗസ്റ്റ് 2021 (13:06 IST)
ശ്രീസുബ്രഹ്മണ്യ ഭഗവാന്റെ പ്രീതിക്കായി അനുഷ്ഠിക്കുന്നതാണ് ഷഷ്ഠി വ്രതം. തുലാമാസത്തിലെ സ്‌കന്ദഷഠി മുതലാണ് ഷഷ്ഠി വ്രതം അനഷഠിച്ചു തുടങ്ങുന്നത്. മഹാദേവന്റെ നിര്‍ദ്ദേശപ്രകാരം പാര്‍വ്വതി ദേവിയാണ് ആദ്യമായി ഷഷ്ഠി വ്രതം അനുഷ്ഠിച്ചതെന്നാണ് വിശ്വാസം. ഉപവാസമായും ഒരിക്കലായും ഷഷ്ഠിവ്രതം അനുഷ്ഠിക്കാറുണ്ട്. ഒരിക്കലായി വ്രതം അനുഷ്ഠിക്കുന്നവര് രാവിലെ കുളിച്ച് ശുദ്ധരായി
സുബ്രഹ്മണ്യ ക്ഷേത്രദര്‍ശനം നടത്തുകയും ഭഗവാന് നിവേദ്യമര്‍പ്പിച്ച വെളളച്ചേറു ഭക്ഷിക്കുയും ചെയ്യുന്നു.


ഇഷ്ടകാര്യസാധ്യത്തിനും ദോഷങ്ങളില്‍ നിന്ന് മുക്തി നേടുന്നതിനുമാണ് ഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നത്. ആറു വ്രതങ്ങള്‍ പൂര്‍ത്തിയാകുമ്പോഴാണ് വ്രതം അവസാനിക്കുന്നത്. ആറുമാസം ആറു വ്രതം എന്ന കണക്കിലും ആറു ദിവസം ആറു വ്രതം എന്ന കണക്കിലും വ്രതം അനുഷ്ഠിക്കാറുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :