വിവാഹമണ്ഡപത്തിലെ വധുവരന്മാരുടെ സ്ഥാനം നിര്‍ണയിക്കുന്നത് ഇങ്ങനെ

ശ്രീനു എസ്| Last Modified ശനി, 31 ജൂലൈ 2021 (17:08 IST)
വിവാഹമണ്ഡപത്തില്‍ വരന്‍ മണ്ഡപത്തിന്റെ പടിഞ്ഞാറുവശത്തുകൂടി കിഴക്കോട്ട് തിരിഞ്ഞ് മണ്ഡപത്തില്‍ കയറി മണ്ഡപത്തിന്റെ വടക്കുഭാഗത്തും വധു കിഴക്കുഭാഗത്തുനിന്നും വന്ന് വരനെ വണങ്ങി വരന്റെ വലതുഭാഗത്തും ഇരിക്കണമെന്നാണ് പറയപ്പെടുന്നത്. ജീവിച്ചിരിക്കുന്ന ഭര്‍ത്താവിന്റെ ഇടതുഭാഗത്താണ് ഭാര്യയുടെ സ്ഥാനം എന്നാല്‍ വിവാഹം,ശ്രാദ്ധം,യാഗകര്‍മ്മങ്ങള്‍ തുടങ്ങിയ വേളകളില്‍ ഭര്‍ത്താവിന്റെ വലതു ഭാഗത്താണ് ഭാര്യ ഇരിക്കേണ്ടതെന്നാണ് വേദശാസ്ത്രത്തില്‍ പറയുന്നത്.

പ്രാദേശികമായും ജാതീയവുമായുമുള്ള വ്യത്യാസങ്ങള്‍ നില നില്‍ക്കുന്നതിനാല്‍ പല സ്ഥലങ്ങളിലും പല വിധത്തിലാണ് ഇവ ആചരിച്ചു വരുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :