ക്രിക്കറ്റില്‍ മഹേന്ദ്ര സിംഗ് ധോണിയ്ക്ക് കീഴില്‍ ഇന്ത്യയുടെ തലയെടുപ്പ് ഒന്നു കൂടി ഉയര്‍ന്ന വര്‍ഷം കൂടിയാണിത്. ചരിത്രത്തിലാദ്യമായി ഐ സി സി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ ഒന്നാമതെത്തിയപ്പോള്‍ ധോണിയെന്ന വിജയ നായകന്‍ ടെസ്റ്റില്‍ പരാജയമറിയാതെ ഒരു വര്‍ഷം പൂര്‍ത്തിയാക്കുകയും ചെയ്തു. 2009ലെ പ്രധാന ക്രിക്കറ്റ് സംഭവങ്ങളിലേക്ക് ഒരു തിരിച്ചുപോക്ക്.
ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനു നേരെ ഭീകരാക്രമണം ക്രിക്കറ്റ് ലോകത്തെ മാത്രമല്ല ലോകമനസ്സാക്ഷിയെ തന്നെ ഞെട്ടിച്ചായിരുന്നു 2009ന്‍റെ തുടക്കം. പാകിസ്ഥാന്‍ സന്ദര്‍ശനത്തിനെത്തിയ ശ്രീലങ്കന്‍ ടീം ബസിനു നേര്‍ക്ക് ഭീകരവാദികള്‍ നടത്തിയ ആക്രമണത്തില്‍ താരങ്ങള്‍ തലലോനാരിഴയ്ക്ക് രക്ഷപ്പെട്ടെങ്കിലും പാകിസ്ഥന്‍ ക്രിക്കറ്റില്‍ നിന്ന് പൂര്‍ണമായും ഒറ്റപ്പെട്ടു.
ടെസ്റ്റില്‍ ഇന്ത്യയ്ക്ക് നൂറാം ജയം ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യ നൂറാം ജയം ആഘോഷിച്ചു. കാണ്‍പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയെ ഇന്നിങ്ങ്സിനും 144 റണ്‍സിനും പരാജയപ്പെടുത്തിയാണ് ഇന്ത്യ ചരിത്രജയം ആഘോഷിച്ചത്.ടെസ്റ്റ് ക്രിക്കറ്റില്‍ 432 മല്‍സരങ്ങളില്‍ നിന്നാണ് ഇന്ത്യ 100 ജയം സ്വന്തമാക്കിയത്. ഇതില്‍ 136 ടെസ്റ്റുകളില്‍ തോല്‍വി നേരിട്ടപ്പോള്‍ 195 മല്‍സരം സമനിലയിലായി. ഒരു ടെസ്റ്റ് ടൈ ആകുകയും ചെയ്‌തു.
ശ്രീശാന്തിന്‍റെ തിരിച്ചുവരവ് 19 മാസത്തെ വനവാസത്തിനുശേഷം മലയാളി പേസര്‍ ശ്രീശാന്ത് ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തി. തിരിച്ചുവന്ന മത്സരത്തില്‍ ആറു വിക്കറ്റ് വീഴ്ത്തി ശ്രീ കളിയിലെ താരമായി. വിവാദങ്ങളെ തുടര്‍ന്ന് കേരള രഞ്ജി ക്യാപ്റ്റന്‍ സ്ഥാനം പോലും നഷ്ടമാകുമെന്ന അവസരത്തിലാണ് ശ്രീ സ്വപ്നസമാനമായ രീതിയില്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി ആദ്യ കളിയില്‍ തന്നെ കളിയിലെ കേമനായത്.