എസ്‌ബി‌ഐക്ക് രണ്ടാം പാദത്തില്‍ നേട്ടം

മുംബൈ| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (17:38 IST)
PRO
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് രണ്ടാം പാദഫലത്തില്‍ നേട്ടം. സെപ്തംബര്‍ 30ന് അവസാനിച്ച രണ്ടാം പാദത്തില്‍ ബാങ്കിന്‍റെ ലാഭം 10.2 ശതമാനമാണ് ഉയര്‍ന്നത്.

24.9 ബില്യന്‍ രൂപയായിട്ടാണ് ലാഭം ഉയര്‍ന്നത്. കഴിഞ്ഞ വര്‍ഷം ഇതേസമയം 22.6 ബില്യന്‍ രൂപയായിരുന്നു ലാഭം. കണക്കുകൂട്ടലുകള്‍ മറികടന്നാണ് ബാങ്ക് മുന്നേറ്റം കൈവരിച്ചതെന്ന് ബാങ്കിംഗ് വൃത്തങ്ങള്‍ വ്യക്തമാക്കി. രണ്ടാം പാദത്തില്‍ ബാങ്കിന് 2.6 ശതമാനം ലാഭമാണ് സാമ്പത്തിക വിദഗ്ധര്‍ പ്രവചിച്ചിരുന്നത്‍. ബാങ്കിംഗ് രംഗത്തെ എസ്‌ബിഐയുടെ പ്രധാന എതിരാളിയായ ഐസിഐസിഐയുടെ രണ്ടാം പാദലാഭം 2.6 ശതമാനമായിരുന്നു.

ഇന്ത്യയിലെ വായ്പാ നിക്ഷേപമേഖലയുടെ ഇരുപത്തിയഞ്ച് ശതമാനവും സ്റ്റേറ്റ് ബാങ്കിലും അതിന്‍റെ അനുബന്ധ ബാങ്കുകളിലുമാണ്. രണ്ടാം പാദത്തില്‍ ബാങ്കിന്‍റെ ഓഹരിമൂല്യത്തിലും ഉയര്‍ച്ച ഉണ്ടായിട്ടുണ്ട്. ഇരുപത്തിയാറ് ശതമാനമാണ് ഓഹരി മൂല്യം ഉയര്‍ന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :