ന്യൂഡല്‍ഹി|
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (17:38 IST)
PRO
ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 230 റണ്‍സിന്‍റെ വിജയലക്‍ഷ്യം. ബാറ്റിംഗ് ദുഷ്കരമായ പിച്ചില്‍ മൈക്ക് ഹസിയുടെയും നായകന്‍ റിക്കി പോണ്ടിംഗിന്‍റെയും അര്‍ധ സെഞ്ച്വറികളാണ് ഓസീസിന് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്.
വാട്സണൊപ്പം ഇന്നിംഗ്സ് ആരംഭിച്ച പോണ്ടിംഗ് 92 പന്തുകളില്‍ നാലു ബൌണ്ടറികളുടെ സഹായത്തോടെ 59 റണ്‍സെടുത്തപ്പോള്‍ 82 പന്തില്‍ മൂന്നു ബൌണ്ടറികളും ഒരു സിക്സറും പറത്തി 81 റണ്‍സെടുത്ത ഹസി ഓസീസ് ഇന്നിംഗ്സിന്‍റെ നട്ടെല്ലായി പുറത്താകാതെ നിന്നു. ഓപ്പണര്‍ വാട്സണ്‍ (41) വോഗ്സ് (17), ഹെന്‍റിക്കസ് (12) എന്നിവരാണ് ഓസീസ് നിരയില്‍ പുറത്തായ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസീസിനായി വാട്സണ്‍-പോണ്ടിംഗ് സഖ്യം ഓപ്പണിംഗ് വിക്കറ്റില്‍ 72 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പിച്ചിന്‍റെ മെല്ലെപ്പോക്കിനനുസരിച്ച് കൂറ്റനടികള്‍ക്ക് മുതിരാതെ ഇന്നിംഗ്സ് മുന്നോട്ടുകൊണ്ടുപോയ ഓസീസ് ബാറ്റ്‌സ്മാന്മാരെ കുരുക്കാന്‍ ധോണി സ്പിന്നര്‍മാരെ നേരത്തെ രംഗത്തിറക്കിയെങ്കിലും ഹസിയും പോണ്ടിംഗും ഓസീസ് സ്കോറിന് ഗതിവേഗം നല്‍കി. ഇന്ത്യക്ക് വേണ്ടി രവീന്ദ്ര ജഡേജ രണ്ടും ഹര്‍ഭജന്‍, യുവരാജ്, റെയ്‌ന എന്നിവര്‍ ഓരോ വിക്കറ്റും നേടി.