രാജസ്ഥാനിലെ മഹാവീരക്ഷേത്രം

FILEWD
ഭക്തരെ നോക്കുന്ന ഭാവത്തില്‍ 32 അടിയുള്ള ശാന്തിനാഥിന്‍റെ പ്രതിമ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ജൈനമതത്തിന്‍റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ച മഹാനാണ് ശാന്തിനാഥ്. ഇതിനു സമീപം ഗോപുരമുണ്ട്. രാത്രി ആയിരകണക്കിന് വിളക്കുകള്‍ തെളിയിക്കുന്നതിനാല്‍ ആ സമയം ഈ ക്ഷേത്രത്തിന്‍റെ ഭംഗി അവര്‍ണനീയമാണ്. മാര്‍ച്ച്‌-ഏപ്രില്‍ മാസത്തില്‍ ഉത്സവ സമയമാണ് ഇവിടെ സന്ദര്‍ശിക്കുവാന്‍ ഏറ്റവും നല്ലത്.

സന്ദര്‍ശനം
മഹാവീറിന്‍റെ ഓര്‍മ്മക്കായി മാര്‍ച്ച് മാസത്തിലെ ചൈത്ര ശുക്ല ഏകാദശി മുതല്‍ ഏപ്രില്‍ മാസത്തിലെ ബൈശക് കൃഷ്‌ണ ദ്വിതീയ വരെ ആഘോഷിക്കുന്ന മഹാവീര ജയന്തി സമയത്താണ് ഇവിടെ സന്ദര്‍ശിക്കാന്‍ പറ്റിയ സമയം.

FILEWD
ഗതാഗതം

റെയില്‍ മാര്‍ഗം: ഈ ദിഗംബര ക്ഷേത്രം ഡല്‍‌ഹി മുംബൈ ട്രെയിന്‍ റൂട്ടിലുള്ള സാവി മാധോപ്പൂരില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയാണ്.

റോഡ് മാര്‍ഗം: ജെയ്‌പ്പൂരില്‍ നിന്ന് 176 കിലോമീറ്റര്‍ അകലെ

വായുമാര്‍ഗം: അടുത്തുള്ള വിമാനത്താവളമായ ജെയ്‌പ്പൂര്‍ 176 കിലോമീറ്റര്‍ അകലെയാണ്.

WEBDUNIA|
ഫോട്ടോഗാലറി കാണാന്‍ ക്ലിക്ക് ചെയ്യുക


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :