മധ്യപ്രദേശില്‍ നര്‍മ്മദ നദീ തീരത്താണ് ശ്രീ ഓംകാരേശ്വര ക്ഷേത്രം. പുരാണത്തില്‍ ഓംകാരേശ്വരനെ കുറിച്ചും മാമലേശ്വരനെ കുറിച്ചും സ്തുതിക്കുന്നുണ്ട്.
ക്ഷേത്രത്തില്‍ പ്രവേശിക്കണമെങ്കില്‍ രണ്ട് മുറിയിലുടെ കടന്നു പോകേണ്ടതുണ്ട്. ഓംകാരേശ്വരന്‍റെ ജ്യോതിര്‍ലിംഗം നിലത്തുറപ്പിച്ചിട്ടില്ല. എന്നാല്‍, അത് സ്വാഭവികമായി അവിടെ തന്നെ സ്ഥാപിക്കപ്പെട്ടതാണ്. ജ്യോതിര്‍ലിംഗം എപ്പോഴും വെള്ളത്തില്‍ ചുറ്റപ്പെട്ടിരിക്കും.
താഴികക്കുടത്തിന് താഴെയല്ല ജ്യോതിര്‍ലിംഗം സ്ഥിതി ചെയ്യുന്നത് എന്നതാണ് ഇവിടത്തെ പ്രതേകത. ശിവ വിഗ്രഹം ക്ഷേത്രത്തിന്‍റെ മുകളിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.എല്ലാ വര്‍ഷവും കാര്‍ത്തിക പൌര്‍ണമിയില്‍ ഉത്സവം സംഘടിപ്പിക്കും.
മലവ മേഖലയില്‍ നര്‍മ്മദ നദീ തീരത്താണ് ജ്യോതിര്‍ലിംഗം സ്ഥിതി ചെയ്യുന്നത്. ദേവാധിദേവന്‍ ശിവ ഭഗവാന്‍റെ ഓംകാരേശ്വര ലിംഗം മന്ദത പര്‍വ്വതത്തിന്‍റെ മുകലിലാണ് സ്ഥിതി ചെയ്യുന്നത്.
ശിവപുരാണത്തില്‍ ഓംകാരേശ്വരന്‍റെയും മാമലേശ്വരന്‍റെയും മാഹാഹ്മ്യം പ്രതിപാദിക്കുന്നുണ്ട്. സൂര്യ വംശത്തിലെ അംബരീഷും മൂച് കുന്ദും ശിവ ഭഗവനെ പ്രീതിപ്പെടുത്താന്‍ കഠിനമായ അനുഷ്ഠാനങ്ങള്‍ നടത്തിയിരുന്നു. മതപരമായ മറ്റ് അനുഷ്ഠാനങ്ങളും നടത്തിയിരുന്നു.ഇതുകാരണമാണ് പര്‍വ്വതത്തിന് മന്ദത പര്‍വ്വതമെന്ന് പേര് വന്നത്.