ഉജ്ജൈനിലെ മഹാകാലക്ഷേത്രം

ഇന്ത്യയിലെ പന്ത്രണ്ട് ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്നാണ് മധ്യപ്രദേശിലെ ഉജ്ജൈനില്‍ ഉള്ളത്

mahaakal ujjain
FILEWD
ഇന്ത്യയിലെ പ്രസിദ്ധമായ പന്ത്രണ്ട് ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്നാണ് മധ്യപ്രദേശിലെ ഉജ്ജൈനില്‍ സ്ഥിതി ചെയ്യുന്ന മഹാകാല ക്ഷേത്രത്തിലേത്. പണ്ടു കാലത്ത് ഉജ്ജൈനിലെ ജനങ്ങള്‍ ദൂഷന്‍ എന്ന രാക്ഷസനെ കൊണ്ട് പൊറുതിമുട്ടിയപ്പോള്‍ അവര്‍ ശിവനെ പ്രാ‍ര്‍ത്ഥിക്കുകയും ശിവ ഭഗവാന്‍ ദൂഷനെ വധിക്കുകയും ചെയ്തുവെന്നാണ് വിശ്വാസം.

ശിവഭഗവാന്‍ ദിവ്യമായ വെളിച്ചത്തിന്‍റെ രൂപത്തിലാണത്രേ ഭക്തര്‍ക്ക് ദര്‍ശനം നല്‍കിയത്. രാക്ഷസനെ വധിച്ച ഭഗവാന്‍ ഭക്തരുടെ അഭീഷ്ട പ്രകാരം ജ്യോതിര്‍ലിംഗ രൂപത്തില്‍ ഉജ്ജൈനില്‍ കുടിയിരിക്കുകയും ചെയ്തു.

ദക്ഷിണ ദിക്കിനെ അഭിമുഖീകരിക്കുന്ന ഒരേ ഒരു ശിവലിംഗമാണ് ഉജ്ജൈനിലെ മഹാകാല ക്ഷേത്രത്തിലേത്.ദുര്‍മന്ത്രവാദവുമായി ബന്ധപ്പെട്ടാണ് ആണ് ക്ഷേത്രത്തിന് പ്രാധാന്യമുള്ളത്.

അടിമ രാജവംശത്തിലെ ഇല്‍ത്തുമിഷിന്‍റെ കാലത്ത് പുരാതനമായ മഹാകാല ക്ഷേത്രം നശിപ്പിച്ചു. അത് പിന്നീട് പതിനൊന്നാം നൂറ്റാ‍ണ്ടിലാണ് പുതുക്കിപ്പണിതത്. ഇപ്പോഴത്തെ ക്ഷേത്രം മറാത്ത രാജാക്കന്മാരുടെ കാലത്ത് നിര്‍മ്മിച്ചതാണ്. 250 വര്‍ഷം മുന്‍പ് മറാത്ത രാജവംശത്തിലെ ദിവാനായിരുന്ന ബാബ രാംചന്ദ്ര ഷൈനവിയുടെ കാലത്താണ് ക്ഷേത്രം പുതുക്കിപ്പണിതത്.

ഫോട്ടോഗാലറി കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :