രാജസ്ഥാനിലെ ശ്രീ മഹാവീര്‍ജി ക്ഷേത്രം ഇന്ത്യയിലെ ജൈനക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ഗംഭീര്‍ നദിയുടെ തീരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇരുപത്തിനാലാമത്തെ തീര്‍ത്ഥങ്കരനായ മഹാവീരന് സമര്‍പ്പിച്ചിരിക്കുന്നതാണ് ഈ വെണ്ണക്കല്‍ ആരാധനാലയം.
ഈ ക്ഷേത്രത്തെ കുറിച്ച് ഒരു പുരാണമുണ്ട്. രണ്ട് നൂറ്റാണ്ട് മുമ്പ് ഒരു പശുവിനെ ചുറ്റിപ്പറ്റി നടന്നതാണ് സംഭവം. ഒരാളുടെ വളര്‍ത്ത് പശു രാവിലെ മേയുവാന്‍ പോയിട്ട് വൈകിട്ട് തിരിച്ചുവരും. എന്നാല്‍, അതിന്‍റെ അകിടിലെ പാല്‍ തിരിച്ചുവരുമ്പോള്‍ അപ്രത്യക്ഷമാകുന്നത് ഇയാളുടെ കുടുംബത്തെ അദ്‌ഭുതത്തിലാഴ്ത്തി.
ഈ സംഭവത്തിന്‍റെ ചുരുളഴിക്കാന്‍ പശുവളര്‍ത്തുകാരന്‍റെ മകന്‍ പശുവിനെ പിന്തുടര്‍ന്നു.അപ്പോള്‍ പശു ഒരു പ്രത്യേക സ്ഥലത്ത് പാല്‍ ചുരത്തുന്നതു കണ്ടു. തുടര്‍ന്ന്, ഇതിന്‍റെ നിഗൂഡത പുറത്തു കൊണ്ടുവരുവാന്‍ അയാള്‍ അവിടെ കുഴിച്ചു നോക്കിയപ്പോള്‍ മഹാവീരന്‍റെ ഒരു പ്രതിമ കണ്ടെത്തി. തുടര്‍ന്നാണ് ഈ ക്ഷേത്രം പണിതത്രേ.
WEBDUNIA|
FILE
WD
വെളുത്ത മാര്‍ബിളില്‍ തീര്‍ത്ത പ്ലാറ്റ്‌ഫോമിലാണ് മഹാവീരന്‍റെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ആധുനിക-പൌരാണിക ജൈന വാസ്തു ചാതുര്യത്തിന്‍റെ സംയോജനമാണ് ഈ ക്ഷേത്രം. ക്ഷേത്രത്തിന്‍റെ ശില്‍പ്പചാതുര്യം അതുല്യമാണ്. പ്രധാന അമ്പലത്തിനുള്ളില്‍ തീര്‍ത്ഥങ്കരന്മാരുടെ പ്രതിമകള്‍ ഉണ്ട്. സ്തൂപത്തിനു മേലാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. എല്ലാ ജൈനക്ഷേത്രങ്ങളെ പോലെ ചെറു ക്ഷേത്രങ്ങളുടെ ശൃംഖല ഉള്‍ക്കൊള്ളുന്നതാണ് ഈ ക്ഷേത്രവും.