അജ്മീര്‍ ദര്‍ഗ്ഗ: വിശുദ്ധിയുടെ പ്രതീകം

Dargaah Shirin
FILEFILE
മുസ്ലീംങ്ങള്‍ മാത്രമല്ല മറ്റു മത വിഭാഗത്തില്‍ പെട്ട ആള്‍ക്കാരും അജ്മീര്‍ ഷെരീഫ് ദര്‍ഗ്ഗയിലേക്ക് ധാരാളമായി എത്തുന്നുണ്ട്. മൊയിന്‍-ഉദ്-ദിന്‍ ചിഷ്ടി മരിച്ച ദിവസമായ ഉറൂസിന് അനുഗ്രഹം വാങ്ങാനെത്തുന്നവരുടെ എണ്ണം ലക്‍ഷത്തിനും മേലെ ഉയരും. ഉറൂസിനോട് അനുബന്ധിച്ച് മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന പ്രത്യേക ചടങ്ങുകള്‍ക്ക് അയല്‍ രാജ്യങ്ങളായ പാകിസ്ഥാന്‍, ബംഗ്ലാദേശ്, എന്നിവിടങ്ങളില്‍ നിന്നു വരെ വിശ്വാസികള്‍ എത്തുന്നു.

ഈ ദിനങ്ങളില്‍ വിശുദ്ധനെ സ്തുതിച്ചു കൊണ്ടുള്ള ഖവാലി ഗാനങ്ങള്‍ ഗായകര്‍ പാടുന്നു. സന്ദര്‍ശകരായെത്തുന്നവരുടെ കാര്യങ്ങള്‍ നോക്കുന്നത് ഖാദുമുകളാണ്. ഇവര്‍ വിശുദ്ധന്‍റെ വേലക്കാരാണെന്നു വിശ്വാസം. ഒരിക്കലെങ്കിലും അജ്മീറിലെ ദര്‍ഗ്ഗാ ഷെരീഫില്‍ എത്തുന്നവര്‍ വെറും കയ്യോടെ മടങ്ങിപ്പോകില്ല എന്നതാണ് വിശ്വാസം.

ഒരോ തവണയും എത്തുന്ന എല്ലാ സന്ദര്‍ശകരും നിറവോടെയാണ് തിരിച്ചു പോകുക. ഒരോ വിശ്വാസിക്കും ആശംസകള്‍ തൊട്ട് പലതരം വസ്തുക്കള്‍ വരെ ഇവിടെ നിന്നും ലഭിക്കും. പട്ട്, പൂക്കള്‍, അത്തര്‍( സുഗന്ധ ദ്രവ്യങ്ങള്‍) അജ്മീര്‍ ഷെരീഫ് ദര്‍ഗ്ഗയിലെ പ്രത്യേക ചന്ദനത്തടികള്‍ എന്നിങ്ങനെയാണ് അവ. അതിലുപരി ഹൃദയത്തില്‍ തട്ടുന്ന ആശംസകളും നന്ദി വാക്കുകളും കൊണ്ട് വിശ്വാസിക്കും നിറവ് അനുഭവമാകുന്നു.

Jama Masjid
FILEFILE
കണ്ണു നിറയ്‌ക്കുന്ന മനോഹാരിതകള്‍ ഏറെയുള്ള രാജസ്ഥാനില്‍ എത്തുന്നവര്‍ക്ക് ഒരു വേളയെങ്കിലും അജ്മീറിലെ ദര്‍ഗ്ഗാ ഷെരീഫ് സന്ദര്‍ശിക്കാതെ പോകാനാകില്ല. ആത്മീയമായിട്ടായാലും അല്ലാതെയായാലും. വര്‍ഷത്തിലെ മുഴുവന്‍ സമയത്തും എപ്പോല്‍ വേണമെങ്കിലും ദര്‍ഗ്ഗ സന്ദര്‍ശിക്കാനാകും.
WEBDUNIA|




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :