ഹരേ രാമ-ഹരേ കൃഷ്ണ, ഹരേ രാമ-ഹരേ കൃഷ്ണാ...എല്ലായിടത്തും കൃഷ്ണ ഭക്തിയുടെ ലഹരിയില്‍ ആറാടുന്ന ഭക്തര്‍. തുളസി മാലയണിഞ്ഞ് ഭക്തിയില്‍ മുങ്ങി പാടി നൃത്തം വയ്ക്കുന്ന ഭക്തജന സഞ്ചയം. ഇത് ‘ടെമ്പിള്‍ ഓഫ് ഇന്‍റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്ഷ്യസ്നെസ്സിലെ’ അതായത് ഇസ്കോണ്‍ ക്ഷേത്രത്തിലെ അതിശയിപ്പിക്കുന്ന കാഴ്ചയാണ്.
ഇന്‍റര്‍ നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്നെസിന്‍റെ സ്ഥാപകന്‍ അഭയചരണാരവിന്ദ ഭക്തിവേദാന്ത സ്വാമി പ്രഭു പാദ 1896 ല്‍ കൊല്‍ക്കത്തയിലെ ഒരു വൈഷ്ണവ കുടുംബത്തിലാണ് ജനിച്ചത്. ഇദ്ദേഹം 1922ല്‍ കൊല്‍ക്കത്തയില്‍ വച്ച് തന്നെയാണ് തന്‍റെ ആത്മീയ ഗുരുവായ ശ്രീല ഭക്തിസിദ്ധാന്ത സരസ്വതി ഗോസാമിയെ കണ്ടുമുട്ടുന്നത്.
FILE
FILE
അഭയനോട് ഒരു പ്രത്യേക മമത തോന്നിയ ഭക്തിസിദ്ധാന്ത സരസ്വതി വേദ ജ്ഞാനം പ്രചരിപ്പിക്കാനായി ജീവിതം സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. അഭയന്ഇംഗ്ലീഷുകാരുടെ ഇടയില്‍ കൃഷ്ണ ഭക്തി പ്രചരിപ്പിക്കാനായിരുന്നു ഗുരു താല്പര്യപ്പെട്ടത്.
1959ല്‍ അഭയന്‍ സന്യാസം സ്വീകരിച്ചു. പിന്നീട് കൂടുതല്‍ സമയവും കൃഷ്ണഭക്തി പ്രചരിപ്പിക്കുന്നതില്‍ മുഴുകി. 1966 ല്‍ ‘ടെമ്പിള്ഓഫ് ഇന്‍റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്നെസ്’(ഇസ്കോണ്‍ ) സ്ഥാപിച്ചു. ഇന്ന് 10,000 ക്ഷേത്രങ്ങളും 2,50,000 വിശ്വാസികളും അടങ്ങുന്നതാണ് ഈ പ്രസ്ഥാനം.
മതഭേദമില്ലാത്ത ഈ ഏക ദൈവ പ്രസ്ഥാനം ഭഗവത് ഗീതയെയും പുരാണങ്ങളും അടിസ്ഥാനമാക്കി കൃഷ്ണ ഭക്തി പ്രചരിപ്പിച്ച് സാമൂഹിക ഉന്നതിക്ക് വേണ്ടി ലക്‌ഷ്യമിടുന്നു.