ആഘോഷങ്ങളിലും പൂജകളിലും പ്രമുഖ സ്ഥാനമുണ്ട് ഗണേശോത്‌സവത്തിന്. സെപ്തംബര്‍ മാസം ഗണേശ പൂജയുടേയും ഭക്തിയുടേയും മാസമാണ്. ഈ സെപ്തംബര്‍ 15 ന് ഗണപതി ഭഗവാന്‍റെ ജന്‍മദിന ആഘോഷത്തിലും സന്തോഷത്തിലും ഇന്ത്യ മതിമറക്കുമ്പോള്‍ ഈ ആഴ്ചയിലെ തീര്‍ത്ഥാടനത്തില്‍ നിങ്ങളെ ഗണേശപൂജയ്‌ക്ക് പ്രസിദ്ധമായ ഇന്‍ഡോറിലെ ‘ഖജരാനാ’ ക്ഷേത്രത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുകയാണ്.
ക്ഷേത്രത്തില്‍ എത്തുന്ന ഏതു ഭക്തര്‍ക്കും അവരുടെ ആഗ്രഹം പൂര്‍ണതയില്‍ എത്തിക്കാന്‍ ഗണപതി ഭഗവാന്‍ സഹായിക്കുന്നു എന്നാണ് ഖജരാനയുമായി ബന്ധപ്പെട്ട വിശ്വാസം. എല്ലാ ബുധനാഴ്ചകളിലും വിശേഷാല്‍ പൂജയുണ്ടെങ്കിലും ഗണേശ ചതുര്‍ത്ഥിയാണ് ക്ഷേത്രത്തിലെ എറ്റവും പ്രസിദ്ധമായ ആഘോഷം. ഈദിനത്തില്‍ ഗണപതിക്ക് വിശ്വാസികള്‍ പ്രത്യേക നൈവേദ്യം അര്‍പ്പിക്കുന്നു. ഇത്തവണ ഗണേശോത്‌സവത്തിനു 11 ലക്‍ഷം മോദകങ്ങളാണ് അര്‍പ്പിക്കപ്പെടുന്നത്.
അനുഗ്രഹം ചൊരിഞ്ഞു നില്‍ക്കുന്ന ഗണപതി ഭഗവാന്‍ ആഗ്രഹത്തിനു തുണയാകുമെന്നതാണ് വിശ്വാസം. ക്ഷേത്രത്തില്‍ നിന്നും ജപിച്ചു തരുന്ന ചരട് വിശ്വാസത്തോടെ ബന്ധിച്ചാല്‍ ആഗ്രഹ പൂര്‍ണ്ണത ഉണ്ടാകുമെന്നതാണ് വിശ്വാസം. ജാതിമത ഭേദമന്യേ ധാരാളം പേരാണ് ഈ വിശ്വാസത്തിന്‍റെ പിന്നാലെ സഞ്ചരിച്ച് ഇവിടെ എത്തുന്നത്.
ആഗ്രഹിക്കുന്നത് ലഭിച്ചു കഴിഞ്ഞാല്‍ ചരട് അഴിച്ചു കളയണം എന്നതും ഈ വിശ്വാസത്തിന്‍റെ കാതലാണ്. പുതിയതായി വാങ്ങിയ വാഹനങ്ങളുമായി പൂജയ്‌ക്കെത്തുന്നവരും കുറവല്ല.
FILE
WD
ഗണപതിക്ഷേത്രമെന്ന പേരില്‍ പ്രസിദ്ധമായ ഖജരാന ക്ഷേത്രത്തിന് രണ്ടു നൂറ്റാണ്ടിലേറേ പഴക്കമുണ്ട്. 1735 ല്‍ അന്നത്തെ ഭരണാധികാരിയായ ദേവി അഹല്യയാണ് ക്ഷേത്രം നിര്‍മ്മിച്ചതെന്നു കരുതുന്നു. ഒരിക്കല്‍ ഗണപതി തന്നെ പുറത്തെടുക്കാന്‍ അപേക്ഷിക്കുന്നതായി സമീപത്തുള്ള മംഗല്‍നാഥ് എന്ന പൂജാരി സ്വപ്നം കണ്ടു.