ഇന്ന് ശ്രീനാരായണഗുരുദേവ ജയന്തി; പുരോഗമനത്തിലേക്ക് നയിച്ച മഹായോഗിശ്വരന്‍
PRO
ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന മഹത്തായ് സന്ദേശമാണ് ഗുരുദേവന്‍ നമ്മുക്ക് മുന്നില്‍ വച്ചത്. ജാതിയുടേയും മതത്തിന്‍റേയും പേരിലുള്ള എല്ലാ അക്രമങ്ങളേയും ഗുരു എതിര്‍ത്തു. കാഷായ വസ്ത്രം ധരിച്ച് ജനങ്ങളില്‍ നിന്ന് അകന്ന് ജീവിച്ച് സമൂഹത്തിനെ ഉപദേശിക്കുകയായിരുന്നില്ലാ ഗുരു ചെയ്തത്. ഒറ്റമുണ്ട് ഉടുത്ത് സാധാരണക്കാരന് ഒപ്പം ജീവിച്ച് അവന് നന്മയുടെ വഴി കാട്ടുകയായിരുന്നു ഗുരുനാഥന്‍.
ജീര്‍ണ്ണതയില്‍ ആണ്ടുകിടന്ന കേരള സമൂഹത്തെ ഉദ്ദരിക്കുകയായിരുന്നു ഗുരുദേവന്‍. ഒരു കാലഘട്ടം തന്നെ ആ മാറ്റത്തിന് കാതോര്‍ത്തിരുന്നു. പുരോഗമനത്തിന്‍റെ പടവുകള്‍ കയറുന്ന ഇന്നത്തെ കേരള ജനത ഗുരുദേവന്‍റെ വചനങ്ങള്‍ക്ക് എത്രമാത്രം പ്രാധാന്യം നല്‍കുന്നുണ്ടെന്നത് ചിന്തിക്കേണ്ട വിഷയമാണ്. ഇന്നത്തെ സമൂഹം ആ സമത്വ ചിന്തയില്‍ നിന്നെല്ലാം ഒരുപാട് അകന്നു പോയി എന്നതിന്‍റ് തെളിവാണ് ഇന്ന് നാം കാണുന്ന മൂല്യ തകര്‍ച്ച.
WEBDUNIA|
വരിക മടങ്ങി വരിക ആ മഹാപുരുഷന്‍റെ സന്ദേശങ്ങളെ ഹൃദയം കൊണ്ട് ഏറ്റുവാങ്ങുക. ആ മഹത്തായ വചനങ്ങളുടെ സാക്ഷാത്ക്കാരത്തിനായി ഒരുമിച്ച് പ്രയത്നിക്കുക.