ഐ പി എല്‍ മത്സരങ്ങളില്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചിരുന്നു

മുംബൈ| WEBDUNIA|
PRO
PRO
ഐ പി എല്‍ മത്സരങ്ങളില്‍ താരങ്ങള്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചിരുന്നുവെന്ന് കണ്ടെത്തി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ബോളിങ്ങ് താരം പ്രദീപ് സാഗ്‌വാനാണ് മത്സരത്തിനിടെ ഉത്തേജക മരുന്ന് ഉപയോഗിച്ചിരുന്നതെന്ന് കണ്ടെത്തിയത്. പ്രദീപ് സാഗ്‌വാന്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചിരുവെന്നും പരിശോധനയില്‍ താരം പരാജയപ്പെട്ടെന്നും ബിസിസിഐ അറിയിച്ചു.

ഐപിഎല്‍ ആറാം സീസണില്‍ രണ്ടു കളികളിലാണ് സാഗ്‌വാന്‍ കളിച്ചത്. ബാംഗ്ലൂരിനും ഹൈദരാബാദിനുമെതിരായ മത്സരങ്ങളിലാണ് സാഗ്‌വാന്‍ കളിച്ചത്. എന്നാല്‍ വിക്കറ്റൊന്നും നേടാനായില്ല.തോളെല്ലിനേറ്റ പരിക്കിനെ തുടര്‍ന്ന് മത്സരങ്ങളില്‍ നിന്നും പിന്മാറിയ താരം ഇപ്പോള്‍ ചികിത്സയിലാണ്.

ഇരുപ്പത്തിനാലുകാരനായ സാഗ്‌വാന്‍ 2008ല്‍ നടന്ന അണ്ടര്‍ 19ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമംഗമായിരുന്നു. ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചതായി തെളിയുന്ന രണ്ടാമത്തെ താരമാണ് സാഗ്‌വാന്‍. നേരത്തെ പാകിസ്താന്‍ താരം മുഹമ്മദ് ആസിഫ് ഉത്തേജക മരുന്ന് പരിശോധനയില്‍ പിടിയിലായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :