ബ്രസീലിലെ സന്ദര്‍ശനത്തിന് മാര്‍പാപ്പ ബുള്ളറ്റ് പ്രൂഫ് വാഹനം ഉപയോഗിക്കില്ല

വത്തിക്കാന്‍ സിറ്റി| WEBDUNIA|
PRO
ബ്രസീലില്‍ സന്ദര്‍ശനം നടത്തുന്ന ഫ്രന്‍സിസ് മാര്‍പാപ്പ ബുള്ളറ്റ് പ്രൂഫ് വാഹനം ഉപയോഗിക്കില്ല. തിങ്കളാഴ്ച മുതല്‍ ഒരാഴ്ചത്തേക്കാണ് മാര്‍പാപ്പ ബ്രസീല്‍ സന്ദര്‍ശനം നടത്തുന്നത്.

ബ്രസീലില്‍ സുരക്ഷാപ്രശ്നം ഉണ്ടെങ്കിലും ജനങ്ങളുമായി കൂടുതല്‍ അടുത്തിടപഴകാന്‍ വേണ്ടിയാണ് അദ്ദേഹം ബുള്ളറ്റ് പ്രൂഫ് വാഹനം ഉപേക്ഷിക്കുന്നത്. മാര്‍പാപ്പാ ബുള്ളറ്റ് പ്രൂഫ് വാഹനത്തിനു പകരം തുറന്ന ജീപ്പിലായിരിക്കും ജനങ്ങളെ കാണുക.

മാര്‍പാപ്പയായി സ്ഥാനമേറ്റശേഷം ഇറ്റലിക്കു പുറത്ത്‌ നടത്തുന്ന അദ്ദേഹത്തിന്റെ ആദ്യയാത്രയാണിത്‌. ബ്രസീലിലെ തെരുവുകളിലും ചേരികളിലും അദ്ദേഹം സന്ദര്‍ശനം നടത്തും. 1981ല്‍ തുറന്ന ജീപ്പ്പില്‍ സഞ്ചരിച്ചപ്പോഴാണ്‌ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയ്ക്ക്‌ വെടിയേറ്റത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :