ഇന്ന് ശ്രീനാരായണഗുരുദേവ ജയന്തി; പുരോഗമനത്തിലേക്ക് നയിച്ച മഹായോഗിശ്വരന്‍

WEBDUNIA|
PRO
ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ 159-മത് ജന്‍‌മദിനമാണ്. നാടെങ്ങും ആ മഹാഗുരുവിന്റെ ജന്മദിനം കൊണ്ടാടുകയാണ്. അന്ധവിശ്വാസങ്ങളും അനാചരങ്ങളും നിറഞ്ഞു നിന്ന കാലത്താ‍ണ് ശ്രീനാരായണഗുരു എന്ന മഹാമനുഷ്യന്‍ പിറന്ന് വീണത്. പാവപ്പെട്ടവന്‍റെ ഉന്നതിക്കായി സേവനമനുഷ്ഠിക്കുക എന്നതായിരുന്നു ഗുരുവിന്‍റെ പരമമായ ലക്‍ഷ്യം. തൊട്ടുകൂടയ്മ എന്ന ദുഷിച്ച വ്യവസ്ഥിതി മൂലം സമൂഹത്തിന്‍റെ പിന്നാമ്പുറങ്ങളിലേക്ക് മാറ്റിനിര്‍ത്തപ്പെട്ടവന്‍റെ വേദന ഗുരുവിനെ വല്ലാതെ സ്വാധീനിച്ചു.

സമത്വവും സമാധാനവും ഈ മണ്ണില്‍ പുലരണം എന്ന അദ്ദേഹത്തിന്‍റെ ആഗ്രഹം സാക്ഷാത്ക്കരിക്കാനുള്ള ശ്രമങ്ങളായിരുന്നു പിന്നീടങ്ങോട്ട്. വിദ്യയുടെ അഭാവമാ‍ണ് ഏതൊരു മനുഷ്യന്‍റേയും ജീര്‍ണ്ണാവസ്ഥക്ക് കാരണം എന്നു മനസിലാക്കി എല്ലാവര്‍ക്കും വിദ്യാഭ്യാസം നേടാന്‍ കഴിയുന്ന സാഹചര്യം സൃഷ്ടിക്കാന്‍ ഗുരു കഠിന പ്രയത്നം നടത്തി.

ഈശ്വര ചൈതന്യം വിളയാടുന്ന ക്ഷേത്രാംങ്കണങ്ങളില്‍ പോലും അവര്‍ണ്ണന്‍ എന്ന പേര് നല്‍കി ഒരു വിഭാഗത്തിന് പ്രവേശനം നിഷേധിക്കപ്പെടുന്നത് ഗുരുവിന്‍റെ ഹൃദയത്തെ വല്ലാതെ വേദനിപ്പിച്ചിരുന്നു. ആ അവസ്ഥയെ മറികടക്കാന്‍ എല്ലാവര്‍ക്കും പ്രവേശനം നല്‍കുന്ന ക്ഷേത്രങ്ങള്‍ ഗുരുവിന്‍റെ നേതൃത്വത്തില്‍ സ്ഥാപിക്കപ്പെട്ടു. ബ്രാഹ്മണ നേതൃത്വത്തിനോടുള്ള കടുത്ത വെല്ലുവിളിയായിരുന്നു അത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :