മെഡിക്കൽ കോളേജിലെ ശുചിമുറിയിൽ രോഗി മരിച്ചുകിടന്നത് 36 മണിക്കൂർ !
K Muraleedharan
യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിനു പിന്നാലെ തകർന്നടിഞ്ഞ് കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനം. തൃശൂർ മെഡിക്കൽ കോളേജിലെ ശുചിമുറിയിൽ രോഗി മരിച്ചുകിടന്നത് 36 മണിക്കൂർ.
നാല് ദിവസം മുൻപ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത മാക്കൂട്ടി റാവുത്തർ എന്ന രോഗിയാണ് മെഡിക്കൽ കോളേജിലെ ശുചിമുറിയിൽ മരിച്ചുകിടന്നത്. 77 വയസായിരുന്നു. ഇയാളെ വാർഡിൽ നിന്ന് കാണാതായതിനെ തുടർന്ന് മെഡിക്കൽ കോളജ് അധികൃതർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇന്നലെ നടത്തിയ തിരച്ചിലിലാണ് ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
തൃശൂർ മെഡിക്കൽ കോളജിൽ അഡ്മിറ്റ ചെയ്ത രോഗിയെ പത്തൊൻപതിനാണ് കാണാതായത്. മാക്കൂട്ടി റാവുത്തറിനൊപ്പം കൂട്ടിരുപ്പുകാരായി ആരും ഉണ്ടായിരുന്നില്ല. തുടർന്ന് ഇയാളെ കാണാനില്ലെന്ന് കാട്ടി മെഡിക്കൽ കോളജ് അധികൃതർ പൊലീസിൽ പരാതി നൽകി. 21ാം തീയതിയിലെ പരിശോധനയിൽ ഒരു ബാത്ത്റൂം പൂട്ടി കിടക്കുന്ന നിലയിൽ കണ്ടത്. അത് തുറന്നുനോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം നടന്നപ്പോഴാണ് മരണം കഴിഞ്ഞ് 36 മണിക്കൂർ ആയെന്ന് സ്ഥിരീകരിച്ചത്. ഗുരുതരമായ അനാസ്ഥയാണ് തൃശൂർ മെഡിക്കൽ കോളജ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത്. നേരത്തെ തന്നെ ആശുപത്രിയിലെ ശുചിമുറിയിലെ വൃത്തിയില്ലായ്മ രോഗികൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. Also Read: ചാണ്ടി ഉമ്മനെ മന്ത്രിയാക്കാൻ നീക്കങ്ങൾ; സതീശനെ പിന്തുണയ്ക്കുന്നതിലെ രാഷ്ട്രീയം
