വൈഭവും അഭിഷേകും നിറം മങ്ങിയാലെന്താ.. ഏഷ്യാകപ്പ് റൈസിങ് സ്റ്റാർസിൽ നേപ്പാളിനെതിരെ 306 റൺസിന് വിജയിച്ച് ഇന്ത്യ എ
തിലക് വര്‍മ 107 റണ്‍സ് നേടിയപ്പോള്‍ കുമാര്‍ കുശാഗ്ര 100 റണ്‍സുമായി തിളങ്ങി.
ദോഹ: ഏഷ്യ കപ്പ് റൈസിങ് സ്റ്റാര്‍സ് 2026ല്‍ തകര്‍പ്പന്‍ വിജയത്തോടെ തുടക്കമിട്ട ഇന്ത്യ എയ. ഗ്രൂപ്പ് ബി മത്സരത്തില്‍ നേപ്പാളിനെതിരെ 306 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഇന്ത്യ എ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരായ വൈഭവ് സൂര്യവംശിയേയും അഭിഷേക് ശര്‍മയേയും നഷ്ടമായെങ്കിലും ക്യാപ്റ്റന്‍ തിലക് വര്‍മയുടെയും കുമാര്‍ കുശാഗ്രയുടെയും തകര്‍പ്പന്‍ സെഞ്ചുറികള്‍ ടീമിനെ 9 വിക്കറ്റ് നഷ്ടത്തില്‍ 332 റണ്‍സെന്ന നിലയിലെത്തിച്ചു. തിലക് വര്‍മ 107 റണ്‍സ് നേടിയപ്പോള്‍ കുമാര്‍ കുശാഗ്ര 100 റണ്‍സുമായി തിളങ്ങി. മധ്യനിരയില്‍ ഉറച്ചുനിന്ന താരങ്ങളുടെ മികച്ച പ്രകടനമാണ് ഇന്ത്യയെ മികച്ച സ്കോറിലേക്കെത്തിച്ചത്.
CAPTAIN TILAK VARMA WITH AN OUTSTANDING 107 (113). https://t.co/EBwl08chTZ
— Mufaddal Vohra (@mufaddal_vohra) November 20, 2026
ബൗളിങ്ങില്‍ ഇന്ത്യയ്ക്ക് അല്പമെങ്കിലും വെല്ലുവിളി നല്കാന് നേപ്പാളിനായെങ്കില് ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ സിച്ചിട്ട വേഗത്തിലാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ ക്രിയകള്‍ ചെയ്തുതീര്‍ത്തത്. പ്രിന്‍സ് യാദവിന്റെയും ഹര്‍ഷിത് റാണയുടെയും തീപ്പാറുന്ന പന്തുകള്‍ക്ക് മുന്നില്‍ പിടിച്ചുനില്ക്കാന് നേപ്പാള്‍ ബാറ്റര്‍മാര്‍ക്കായില്ല. പ്രിന്‍സ് യാദവ് വെറും 6 റണ്‍സ് വിട്ടുനല്‍കി 5 വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഹര്‍ഷിത് റാണ 16 റണ്‍സ് വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തി. നേപ്പാള്‍ നിരയില്‍ ഒരു ബാറ്റര്‍ക്ക് പോലും രണ്ടക്കം കടക്കാനായില്ല. 11.3 ഓവറില്‍ വെറും 26 റണ്‍സിന് നേപ്പാള്‍ ഇന്നിങ്ങ്സ് അവസാനിച്ചു. നേപ്പാള്‍ നിരയില്‍ 5 ബാറ്റര്‍മാരായി സ്കോര്‍ബോര്‍ഡില്‍ റണ്‍സ് ചേര്‍ക്കാനാവാതെ പുറത്തായത്.ALSO READ: ഡ്രസിങ് റൂം വിവരങ്ങൾ ചോർത്തിയെന്ന ആരോപണം വേദനിപ്പിച്ചു: പിന്തുണച്ചത് ഗംഭീർ, തുറന്നുപറഞ്ഞ് സർഫറാസ് ഖാൻ
