ഓള്‍ഡ് ട്രാഫോര്‍ഡ്: മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും വിന്‍ഡീസ് ഇംഗ്ലണ്ടിന് മുന്നില്‍ മുട്ടുമടക്കി. ഇന്ത്യന്‍ വംശജനായ സ്‌പിന്നര്‍ മോണ്ടി പനേസറിന്‍റെ ബൌളിംഗ് മികവാണ് ഇംഗ്ലണ്ടിന് 60 റണ്‍സിന്‍റെ വിജയമൊരുക്കിയത്.
ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്‌സില്‍ 370, രണ്ടാം ഇന്നിംഗ്‌സ് 314. വെസ്റ്റിന്‍ഡീസ് ആദ്യ ഇന്നിംഗ്‌സില്‍ 229 രണ്ടാം ഇന്നിംഗ്‌സില്‍ 394. മോണ്ടി പനേസര്‍ ആദ്യ പത്തു വിക്കറ്റ് നേട്ടം സ്വന്തമാക്കിയപ്പോള്‍ വിന്‍ഡീസിനെ രണ്ടാം ഇന്നിംഗ്‌സിലും ചുരുട്ടി കെട്ടി.
വിന്‍ഡീസിനു ജയിക്കാന്‍ രണ്ടാം ഇന്നിംഗ്‌സില്‍ എടുക്കേണ്ടിയിരുന്നത് 455 റണ്‍സായിരുന്നു. ലഞ്ചിന്‍റെ സമയം വരെ രക്ഷകനായിരുന്ന ശിവ്‌നാരായണന്‍ ചന്ദര്‍പാള്‍ പുറത്തായ ശേഷം വിന്‍ഡീസിന്‍റെ വീഴ്ച പെട്ടെന്നായിരുന്നു. ചന്ദര്‍പാള്‍ 116 റണ്‍സ് എടുത്തു.
നാലു വിക്കറ്റെടുത്ത സ്റ്റീവ് ഹാര്‍മിസണും നിര്‍ണായക സംഭാവന നല്‍കി. ഇംഗ്ലണ്ടിനായി 200 ടെസ്റ്റ് വിക്കറ്റുകള്‍ വീഴ്ത്തിയവരുടെ പട്ടികയിലായിരിക്കുകയാണ് ഹാര്‍മിസണ്‍. രണ്ടാം ഇന്നിംഗ്‌സില്‍ ആറു വിക്കറ്റുകള്‍ വീഴ്ത്തിയ പനേസര്‍ തകര്‍പ്പന്‍ പ്രകടനം നടത്തി.
വിന്‍ഡീസ് നിരയില്‍ മോര്‍ട്ടന്‍(54), സ്‌മിത്ത് (42), ബ്രാവോ (49), രാംദിന്‍ (34), സമി (25) എന്നിവര്‍ക്ക് ഒഴികെ ആര്‍ക്കും പിടിച്ചു നില്‍ക്കാനായില്ല. ഈ വിജയത്തോടെ ഇംഗ്ലണ്ടിനെ ഏറ്റവും കൂടുതല്‍ റ്റെസ്റ്റുകള്‍ ജയിപ്പിച്ച നായകനായിരിക്കുകയാണ് വോഗന്‍.