രണ്ട് മുന്‍ നായകരുടെ പോരാട്ട വീര്യം സെഞ്ച്വറികളായി പരിണമിച്ച ബംഗ്ലാദേശുമായുള്ള ഒന്നാം ടെസ്റ്റിന്‍റെ രണ്ടാം ദിനത്തില്‍ കളി അവസാനിക്കുമ്പോള്‍ ഇന്ത്യ കൂടുതല്‍ ശക്തമായ നിലയിലെത്തി. കളി അവസാനിക്കുമ്പോള്‍ 384/6 എന്ന് നിലയിലാണ് ഇന്ത്യ.സച്ചിന്‍, ഗാംഗുലി. രമേഷ് പവാര്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് രണ്ടാം ദിനത്തില്‍ നഷ്ടമായത്.36 റണ്‍സുമായി മഹേന്ദ്ര സിങ്ങ് ധോണിയും ഒരു റണ്ണുമായി അനില്‍ കുംബ്ലയുമാണ് ക്രീസില്‍.
മഴകാരണം ഏറേ വൈകിയാണ് മത്സരം തുടങ്ങിയതെങ്കിലും വെളിച്ചകുറവ് കാരണം മൂന്നു ഓവറുകള്‍ ബാക്കി വെച്ച് രണ്ടാം ദിവസത്തെ കളി അവാസാനിപ്പികേണ്ടി വന്നു.
കളിക്കിടയിലെ വില്ലനായി മഴ കടന്ന് വന്നെതിനെ തുടര്‍ന്ന് രണ്ടാം ദിവസത്തെ കളി ആരംഭിക്കാന്‍ മണിക്കൂറുകള്‍ വൈകിയെങ്കിലും കഴിഞ്ഞ ദിവസം ക്രീസില്‍ ഉറച്ച് നിന്ന് പോരാടിയ സച്ചിനും സൌരവും അധികം വൈകാതെ സെഞ്ച്വറി നേടി ടീമിലേക്കുള്ള തങ്ങളുടെ തിരിച്ച് വരവ് ഉജ്വലമാക്കി.എന്നാല്‍ സെഞ്ച്വറി തികച്ച അധികം വൈകാതെ ഇരു താരങ്ങളും പവലിയനിലേക്ക് മടങ്ങി.101 റണ്‍സെടുത്ത സച്ചിന്‍ ഷാദത്ത് ഹൊസൈന്‍റെ പന്തില്‍ മൊഹമ്മദ് അഷറഫുള്‍ പിടിച്ചാണ് പുറത്തായത്.
ടെസ്റ്റില്‍ സച്ചിന്‍റെ ബാറ്റില്‍ നിന്ന് പിറക്കുന്ന മുപ്പത്തിയാറാമത് സെഞ്ച്വറിയായിരുന്നു ഇത് 164 പന്തില്‍ നിന്ന് 13 ബൌണ്ടറികളുടെയും 2 സിക്സറുകളുടെയും സഹായത്തോടെ സെഞ്ച്വറി തികച്ച സൌരവ്,മൊര്‍ത്താസയുടെ പന്തില്‍ മൊഹമ്മദ് റഫീഖിന് ക്യാച്ച് നല്‍കി മടങ്ങി. തുടര്‍ന്ന് നൈറ്റ് വാച്ച്‌മാനായി ക്രീസിലെത്തിയ പവാര്‍ 7(12)റണ്‍സെടുത്ത് പുറത്തായി.
മഴ കാരണം ചായ സമയവും കഴിഞ്ഞ് വൈകുന്നേരം നാലരയക്കാണ് രണ്ടാം ദിവസത്തെ കളി ആരംഭിച്ചത്.