ഏകാധിപതിയല്ലെന്ന് ഇന്‍സമാം

കറാച്ചി:| WEBDUNIA|
പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്‍റെ ലോകകപ്പ് പരാജയത്തെ കുറിച്ച് അന്വേഷിച്ച മൂന്നംഗ അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തലിനെതിരെ മുന്‍ ക്യാപറ്റന്‍ ഇന്‍സമാം ഉള്‍ ഹക്ക് രംഗത്തെത്തി.തന്‍റെ കഴിവ്കേടും ഏകാധിപത്യ സമീപനവുമാണ് ടീമിന്‍റെ പരാജയത്തിന്‍റെ കാരണമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നിയോഗിച്ച മൂന്നംഗ സംഘം വിലയിരുത്തിയതിന് എതിരെയാണ് ഇന്‍സമാം രൂക്ഷമായി പ്രതികരിച്ചത്.

തന്‍റെ കീഴില്‍ ടീം വിജയം നേടിയിരുന്നപ്പോള്‍ എന്തുകൊണ്ട് ആരും ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നില്ലെന്ന് ഇന്‍സമാം ചോദിച്ചു.ടീം സെലക്ഷനില്‍ താന്‍ ഇടപെട്ടിരുന്നുവെന്ന സമതിയുടെ കണ്ടെത്തല്‍ അംഗീകരിച്ച ഇന്‍സമാം എന്നാല്‍ അര്‍ഹതയിലാത്ത ആര്‍ക്കും വേണ്ടി വാദിച്ചിട്ടില്ലെന്ന് അവകാശപ്പെട്ടു.കളിക്കരെ തിരഞ്ഞെടുക്കുന്നതിന് മുന്‍പ് അവരുടെ കഴിവുകള്‍ സെലക്ടര്‍മാരെ ബോധ്യപ്പെട്ടുത്തിയിരുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

അന്വേഷണ സംഘത്തിലുണ്ടായിരുന്നവര്‍ തന്നെകാള്‍ മുതിര്‍ന്നവരാണെന്നും എന്നാല്‍ അവര്‍ക്ക് ആര്‍ക്കും ക്യാപ്റ്റന്‍ ആയിരുന്നതിന്‍റെ പരിചയമില്ലെന്നും ഇന്‍സമാം കുറ്റപ്പെടുത്തി.ഏകദിന മത്സരങ്ങളില്‍ നിന്ന് വിരമിച്ചുവെങ്കിലും ടെസ്റ്റില്‍ തുടര്‍ന്നും കളിക്കണമെന്നത് തന്‍റെ തീരുമാനമാണെന്നും എന്നാല്‍ തന്നെ ടീമില്‍ ഉള്‍പ്പെടുത്തണൊ എന്ന് സെലക്ടര്‍മാരാണ് തീരുമാനിക്കേണ്ടതെന്നും ഇന്‍സമാം പറഞ്ഞു. പാക്കിസ്ഥാന്‍ ക്രിക്കറ്റിന് വേണ്ടി ഇനിയും പലതും ചെയ്യാന്‍ കഴിയുമെന്നാണ് തന്‍റെ വിശ്വാസമെന്നും ഇന്‍സമാം പറഞ്ഞു.

പാകിസ്ഥാന്‍റെ ലോകകപ്പ് പരാജയത്തെ കുറിച്ച് അന്വേഷിച്ച സംഘം പരാജയത്തിന്‍റെ ഉത്തരവാദിത്തം ഇന്‍സമാമിനാണെന്നു കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.മുന്‍ ടെസ്റ്റ് താരം ഇജാസ് ബട്ടിന്‍റെ നേതൃത്വത്തില്‍ പി സി ബി ഡയറക്ടര്‍ സലീം അല്‍ത്താഫ് മുഖ്യ സെലക്ടര്‍ സലാഹുദ്ദിന്‍ അഹമ്മദ് എനിവരടങ്ങിയ സമതിയാണ് അന്വേഷണം നടത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :