ബ്രിട്ടനില്‍ ഇന്ത്യാ-പാക്ക് മത്സരം

ലണ്ടന്‍:| WEBDUNIA|
ബ്രിട്ടനില്‍ നടക്കുന്ന പ്രദര്‍ശന മത്സരത്തില്‍ പങ്കെടുക്കന്‍ ഇന്ത്യയുടെയും പാകിസ്ഥാന്‍റെയും ക്രിക്കറ്റ് ടീമുകള്‍ക്ക് ചാള്‍സ് രാജകുമാരന്‍റെ ക്ഷണം.സന്നദ്ധ പ്രവര്‍ത്തനത്തിനുള്ള ധനശേഖരണത്തിനായാണ് മത്സരം സംഘടിപ്പിക്കുന്നത്.

ഇന്ത്യാ,പാക്കിസ്ഥാന്‍,ശ്രീലങ്ക, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളിലെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഈ മത്സരങ്ങളിലൂടെ ഫണ്ട് കണ്ടെത്തുന്നത്.ഫ്രണ്ട്ഷിപ്പ് കപ്പ് എന്ന് പേരിട്ടിരിക്കുന്ന ഈ മത്സരത്തിലൂടെ 25 ലക്ഷം പൌണ്ട് ശേഖരിക്കാനാ‍ണ് സംഘാടകര്‍ ലക്ഷ്യമിടുന്നത്.

ജുലായ് മൂന്നിന് ഗ്ലാസഗൌലെ സിറ്റിലെറ്റ്സ് റ്റിറ്റ്വുഡില്‍ നടക്കുന്ന മത്സരത്തിന് ബി സി സി ഐ യും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും, ക്രിക്കറ്റ് സ്കോട്ട്ലന്‍ഡും അംഗീകരം നല്‍കി.

ബ്രിട്ടനില്‍ നിന്ന് ഇന്ത്യക്കും പാകിസ്ഥാനും സ്വാതന്ത്ര്യം ലഭിച്ചതിന്‍റെ അറുപതാം വാര്‍ഷികത്തിന്‍റെ അവസരത്തിലാണ് ഇത്തരം ഒരു മത്സരത്തിന്‍റെ ആശയം ചാള്‍സ് രാജകുമാരന്‍ മുന്നോട്ട് വച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :