വെസ്റ്റിന്‍ഡീസ്‌ 437 ന്‌ പുറത്ത്‌

WEBDUNIA|
ലോര്‍ഡ്‌സ്‌ : ഒന്നാം ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്‌സ്‌ ബാറ്റു ചെയ്‌ത വെസ്റ്റിന്‍ഡീസിനെ ഇംഗ്ലണ്ട്‌ 437 ന്‌ പുറത്താക്കി. നാലാം ദിവസത്തെ ഹീറോ സ്പിന്നര്‍ മോണ്ടി പനേസറായിരുന്നു. വെസ്റ്റിന്‍ഡീസിന്‍റെ ആറു വിക്കറ്റുകളാണ്‌ പനേസര്‍ വീഴ്ത്തിയത്‌.

തലേ ദിവസം മുതല്‍ പിടിച്ചു നില്‍ക്കുകയായിരുന്ന ചന്ദര്‍പാള്‍ (74) ജറോം ടെയ്‌ലര്‍ (21) ദാരന്‍ പവല്‍ എന്നിവര്‍ മാത്രമാണ്‌ ഇംഗ്ലണ്ടിനു ഭീഷണി ഉയര്‍ത്തിയത്‌.

അവസാന വിക്കറ്റുകളില്‍ ജറോം ടയ്‌ലറെ സ്റ്റീവ്‌ ഹാര്‍മിസണ്‍ വീഴ്ത്തിയപ്പോള്‍ കോറി കോളിമറും പനേസറിന്‍റേ മുന്നില്‍ വീണു. നേരത്തേ ചന്ദര്‍പാളിനേയും പവലിനെയും പറഞ്ഞയച്ചതു പവലായിരുന്നു.

116 രണ്‍സിന്റെ ലീഡുമായി രണ്ടാം ഇന്നിംഗ്‌സ്‌ തുടങ്ങിയ ഇംഗ്ലണ്ട്‌ ഒരു റണ്‍സ്‌ എടുത്തു. നേരത്തേ ഒന്നാം ഇന്നിംഗ്‌സ്‌ ബാറ്റു ചെയ്‌-ത ഇംഗ്ലണ്ട്‌ 553 റണ്‍സിനു ഡിക്ലയര്‍ ചെയ്‌തിരുന്നു. അഞ്ചു വിക്കറ്റുകള്‍ മാത്രമാണ്‌ നഷ്ടമായത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :