പതിനഞ്ച് ഓവര്‍ പൂര്‍ത്തിയാകുന്നതിനു മുമ്പ് മൂന്ന് സുപ്രധാന വിക്കറ്റുകള്‍ നഷ്‌ടപ്പെട്ട് പതറിയ ദക്ഷിണാഫ്രിക്ക ഇന്ത്യക്ക് മുമ്പില്‍ മാന്യമായ ടോട്ടല്‍ ഉയര്‍ത്താന്‍ പൊരുതുന്നു. അവസാന വിവരം കിട്ടുമ്പോള്‍ ദക്ഷിണാഫ്രിക്ക 33.0 ഓവറില്‍ 4 വിക്കറ്റ് നഷ്‌ടത്തില്‍ 133 റണ്‍സെടുത്തിട്ടുണ്ട്.
ഓപ്പണറായിറങ്ങിയ വാന്‍ വിക്ക് 61 റണ്‍സെടുത്ത് രക്ഷാപ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്നു. ആറു ഫോറും, ഒരു സിക്സും അടങ്ങിയതാണ് വാന്‍ വിക്കിന്‍റെ ഇന്നിംഗ്സ്. ഒരു റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ബൌച്ചറാണ് വാന്‍ വിക്കിന് കൂട്ടായി നില്‍ക്കുന്നത്.
സ്കോര്‍ ബോര്‍ഡ് 131 ല്‍ എത്തിയപ്പോള്‍ ഡുമിനിയുടെ വിക്കറ്റ് ദക്ഷിണാഫ്രിക്കക്ക് നഷ്‌ടപ്പെട്ടു. 40 റണ്‍സെടുത്ത ഡുമിനിയെ ആര്‍.പി സിംഗിന്‍റെ പന്തില്‍ ക്യാപ്‌റ്റന്‍ ദ്രാവിഡ് പിടിച്ചു പുറത്താക്കുകയായിരുന്നു.
സഹീര്‍ഖാന്‍, ആര്‍.പി. സിംഗ്, യുവരാജ് സിംഗ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ് ലഭിച്ചു. പുതുമുഖ താരം ഇഷാന്ത് ശര്‍മ്മ 7 ഓവറില്‍ 38 റണ്‍സ് വിട്ടു കൊടുത്തു. എന്നാല്‍, വിക്കറ്റൊന്നും ലഭിച്ചില്ല. പിയൂഷ് ചൌള, സച്ചിന്‍, പവാര്‍ എന്നിവരും ഇന്ത്യക്കു വേണ്ടി ബൌള്‍ ചെയ്തു