ടീം ഇന്ത്യയ്‌ക്ക് ഫീല്‍ഡിംഗ് പ്രശ്‌നം

team india
FILEFILE
ബാറ്റിംഗിനു കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ലെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഫീല്‍ഡിംഗും ബൌളിംഗും മെച്ചപ്പെടേണ്ടിയിരിക്കുന്നെന്ന് ഫീല്‍ഡിംഗ് പരിശീലകന്‍ റോബിന്‍ സിംഗ് പറയുന്നു. ഓള്‍ഡ് ട്രാഫോഡില്‍ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയെ അലട്ടുന്ന പ്രധാന പ്രശ്‌നം ബൌളിംഗും ഫീല്‍ഡിംഗുമാണ്. പരമ്പരയിലെ ഒരു മത്സരത്തിലും ഇന്ത്യന്‍ ബൌളിംഗോ ഫീല്‍ഡിംഗോ ശോഭിച്ചിട്ടില്ല.

കായിക സംസ്ക്കാരവുമായി ബന്ധപ്പെടുത്തിയാണ് റോബിന്‍ സിംഗ് ഫീല്‍ഡിംഗ് പ്രശ്‌നങ്ങളെ കാണുന്നത്. ഇന്ത്യന്‍ ഓരു കായിക താരവും ഒന്നിലധികം കളികളില്‍ ഏര്‍പ്പെടുന്നില്ലെന്നും ബന്ധപ്പെട്ടുള്ള മറ്റു കായിക രംഗത്തും എര്‍പ്പെട്ടെങ്കില്‍ മാ‍ത്രമേ ശാരീരിക ക്ഷമത നിലനിര്‍ത്താനും പരുക്കുകളെ അതിജീവിക്കാനും കഴിയൂ എന്നും റോബിന്‍ ചൂണ്ടിക്കാട്ടുന്നു.

മൂന്നാം ഏകദിനത്തില്‍ ഇന്ത്യയെ നേരിടാനിരിക്കുന്ന ഇംഗ്ലണ്ടിനെ അലട്ടുന്നത് പരുക്കാണ്. നായകന്‍ കോളിംഗ് വുഡ് ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മൂന്നാമത്തെ മത്സരത്തില്‍ കളിക്കുമോ എന്ന കാര്യം ഉറപ്പില്ലാതിരിക്കുകയാണ്. ബുധനാഴ്ച ടീമിന്‍റെ പരിശീലനത്തില്‍ കോളിംഗ് വുഡ് പങ്കെടൂത്തിരുന്നില്ല.

കാല്‍മുട്ടിനു പരുക്കു പറ്റിയ ഫ്ലിന്‍റൊഫിന്‍റെ കാര്യവും സംശയത്തില്‍ തന്നെ. എന്നാല്‍ കളിക്കു മുമ്പ് പരിശോധന നടത്തിയ ശേഷമേ ഫ്ലിന്‍റോഫ് കളിക്കുമോ എന്ന കാര്യം പറയാനാകൂ. ദിമിത്രി മസ്‌ക്കരാനസാണ് പരുക്കേറ്റ മറ്റൊരു താരം കൈക്കാണ് മസ്ക്കരാനസിനു പരുക്ക്. കോളിംഗ് വുഡ് കളിക്കാതിരിക്കുകയും ഫ്ലിന്‍റോഫ് കളിക്കുകയും ചെയ്യുന്ന സാഹചര്യമൊരുങ്ങിയാല്‍ ഫ്ലിന്‍റോഫായിരിക്കും ടീമിനെ നയിക്കുക.

സാധ്യതാ ടീം: ദ്രാവിഡ്, എം എസ് ധോനി, തെന്‍ഡുല്‍ക്കര്‍, ഗാംഗുലി, യുവരാജ്, ഗംഭീര്‍, ആര്‍ പി ശര്‍മ്മ, പീയൂഷ് ചൌള, രമേഷ് പവാര്‍, റോബിന്‍ ഉത്തപ്പ, അഗാര്‍ക്കര്‍, സഹീര്‍ ഖാന്‍. മുനാഫ് പട്ടേല്‍, ദിനേശ്ശ് കാര്‍ത്തിക്ക്, ആര്‍ പി സിംഗ്.

ഓള്‍ഡ് ട്രാഫോഡ്: | WEBDUNIA|
ഇംഗ്ലണ്ട്: കോളിംഗ് വുഡ്, ഇയാന്‍ ബെല്‍, പ്രയര്‍, ഷാ, പീറ്റേഴ്‌സണ്‍, ഫ്ലിന്‍റോഫ്, രവി ബോപറ, ബ്രോഡ്, ട്രെം ലെറ്റ്, ജെ എം ആന്‍ഡേഴ്-സണ്‍, പനെസര്‍, അലിസ്റ്റര്‍ കുക്ക് മസ്ക്കരാനസ്, ജെ ലൂയിസ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :