ടെസ്റ്റ്: ഇന്ത്യ വിജയതീരത്ത്

zaheer khan and kumble
FILEFILE
ഇന്ത്യയുടെ ഇംഗ്ലണ്ട് പരമ്പരയിലെ രണ്ടാമത്തെ മത്സരത്തില്‍ ഇന്ത്യ വിജയ തീരത്ത്. ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെ പത്തു റണ്‍സ് എടുത്ത ഇന്ത്യയ്‌ക്ക് 64 റണ്‍സ് കൂടി നേടാനായാല്‍ ഇംഗ്ലീഷ് മണ്ണില്‍ വിജയം രുചിക്കാനാകും. രണ്ടാം ഇന്നിംഗ്‌സില്‍ മെച്ചപ്പെട്ട സ്കോറില്ലാത്ത ഇംഗ്ലണ്ട് 73 റണ്‍സിന്‍റെ ലീഡ് ആണ് നേടിയത്.

ഒന്നാം ഇന്നിം‌ഗ്‌സ് ബാറ്റു ചെയ്‌‌ത ഇംഗ്ലണ്ട് 198 റണ്‍സിനു പുറത്തായി. ഇന്ത്യ ഒന്നാം ഇന്നിം‌ഗ്‌സില്‍ 481. ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സില്‍ 355 ന് പുറത്തായി. ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ വിക്കറ്റ് നഷ്ടം കൂടാതെ 10 റണ്‍സ്.നായകന്‍ മൈക്കല്‍ വോഗന്‍റെ സെഞ്ച്വറിയും പോള്‍ കോളിംഗ് വുഡിന്‍റെ അര്‍ദ്ധസെഞ്ച്വറിയുമായിരുന്നു ഇംഗ്ലീഷ് ഇന്നിംഗ്‌സിന്‍റെ കരുത്ത്.

രണ്ടാം ഇന്നിംഗ്സിലും സഹീര്‍ഖാന്‍ തകര്‍പ്പന്‍ പ്രകടനം നടത്തി.75 റണ്‍സ് നല്‍കി അഞ്ചു മുന്‍ നിരക്കാരെയാണ് സഹീര്‍ പറഞ്ഞു വിട്ടത്. 55 റണ്‍സ് നേടിയ ഓപ്പണര്‍ ആന്‍ഡ്രൂ സ്ട്രോസ്സ്, 23 റണ്‍സ് എടുത്ത കുക്ക്, 124 റണ്‍സ് എടുത്ത വോഗന്‍, 63 റണ്‍സ് സമ്പാദ്യമുള്ള കൊളീംഗ് വുഡ്, ഇയാന്‍ ബെല്‍ എന്നിവരെയാണ് സഹീര്‍ ഖാന്‍ പുറത്താക്കിയത്.

ട്രെന്‍ഡ് ബ്രിഡ്‌ജ്: | WEBDUNIA|
ആര്‍ പി സിംഗ് പീറ്റേഴ്‌സണെ (19)‌ എല്‍ ബിയില്‍ കുരുക്കിയപ്പോള്‍ പ്രയറിനെ ക്ലീന്‍ ബൌള്‍ ചെയ്‌‌തു.അഞ്ചു റണ്‍സ് നേടിയ ട്രെം ലെറ്റിനെ ആര്‍ പി സിംഗിന്‍റെ കയ്യില്‍ എത്തിച്ച കുംബ്ലേ നാലു റണ്‍സ് എടുത്ത പനേസറിനെ കാര്‍ത്തിക്കിന്‍റെ കയ്യിലും ഏല്‍പ്പിച്ചു. കുംബ്ലേയുടെ പന്തില്‍ അവസാന വിക്കറ്റായ ആന്‍ഡേഴ്‌സന്‍റെ കുറ്റി തെറിക്കുമ്പോള്‍ 25 റണ്‍സുമയി ചെറുത്തു നിന്ന സൈഡ് ബോട്ടത്തിന്‍റെ സംഭാവന നിര്‍ണ്ണയാകമായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :