ഇന്ത്യ എ ടീമിനു കൂറ്റന്‍ സ്‌കോര്‍

cricket
FILEFILE
ഇന്ത്യ എ യുടെ സിംബാബ്‌വേ പര്യടനത്തിന്‍റെ ആദ്യ ദിനം ബാറ്റിംഗ് വിരുന്നിനു വേദിയായി. മൂന്ന് അന്താരാഷ്ട്ര താരങ്ങള്‍ നിരന്ന ഇന്ത്യന്‍ എ ടീമിനായി ബാറ്റു ചെയ്‌‌തവരില്‍ അഞ്ചു പേര്‍ അര്‍ദ്ധ ശതകം കണ്ട മത്സരത്തില്‍ ഇന്ത്യന്‍ എ 489 റണ്‍സ് അടിച്ചു കൂട്ടി. 331 ന് അഞ്ചു വിക്കറ്റ് നഷ്ടമായ തലേ ദിവസത്തെ ഘട്ടത്തില്‍ ബദരീ നാഥ് 62 റണ്‍സ് കൂടി ഇന്ത്യയ്‌ക്ക് മുതല്‍ കൂട്ടായി.

സിംബാബ്‌വേ ബൌളര്‍മാരെ നിലം തൊടാതെ ആക്രമിക്കുകയായിരുന്നു ഇന്ത്യന്‍ നിര. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ മൊഹമ്മദ് കൈഫ് ബാറ്റിംഗ് തെരഞ്ഞെടൂത്തപ്പോള്‍ ആഘോഷിക്കാന്‍ തന്നെയായിരുന്നു ഇന്ത്യയുടെ തീരുമാനം. ചേതേശ്വര്‍ പൂജാരയ്‌ക്കൊപ്പം ഓപ്പണിംഗ് ചെയ്‌‌ത റോബിന്‍ ഉത്തപ്പ 85 പന്തുകളില്‍ 88 റണ്‍സ് അടിച്ചു കൂട്ടി.

മൂന്നാമനായി എത്തിയ പാര്‍ഥിവ് പട്ടേലും മോശമാക്കിയില്ല. 67 റണ്‍സുമായി രണ്ടു സെഞ്ച്വറി കൂട്ടുകെട്ടില്‍ പങ്കാളിയായി.തൊട്ടു പിന്നാലെയെത്തിയ കൈഫ് 63, രോഹിത് ശര്‍മ്മ 65 എന്നിങ്ങനെ റണ്‍സുകള്‍ വാരിക്കൂട്ടി. 56 റണ്‍സില്‍ നില്‍ക്കേ ഒമ്പതു റണ്‍സുമായി പവലിയനിലേക്ക് മടങ്ങിയ ചേതേശ്വര്‍ പൂജാരയ്‌ക്ക് മാത്രമാണ് രണ്ടക്കം കാണാന്‍ കഴിയാതെ പോയത്.

ഹരാരെ: | WEBDUNIA|
അവസാ‍നമെത്തിയ ബദരീനാഥ് രണ്ടാം ദിവസത്തിലേക്ക് ബാറ്റിംഗ് നീട്ടിയപ്പോള്‍ സ്കോര്‍ കുതിച്ചു. ഫാസ്റ്റ് ബൌളിംഗിനെതിരെ ഇന്ത്യന്‍ താരങ്ങള്‍ വാശിയോടെയാണ് വെടിക്കെട്ട് നടത്തിയത്. മറുപടി ബാറ്റിംഗ് ആരംഭിച്ച സിംബാബ്‌വേ 129നു നാലു വിക്കറ്റ് നഷ്ടമായ സ്ഥിതിയിലാണ്. നേരത്തെ വിരമിച്ച സിംബാബ്‌വേയുടെ മുന്‍ നായകന്‍ തായ്‌ബു തിരിച്ചു വന്ന മത്സരത്തില്‍ സിംബാബ്‌വേ ഫോളോ ഓണ്‍ ഭീഷണിയിലാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :