ഇന്ത്യയ്‌ക്ക് വമ്പന്‍ സ്‌കോര്‍

saachin ganguly
FILEFILE
ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്‌ക്ക് കരുത്തുറ്റ സ്‌കോര്‍. മുന്‍നിരക്കാര്‍ രണ്ടക്കങ്ങളും അര്‍ദ്ധ ശതകവും കണ്ട മത്സരത്തിന്‍റെ മൂന്നാം ദിവസം 481 റണ്‍സിന്‍റെ വെല്ലുവിളിയാണ് ആതിഥേയര്‍ക്കു മുന്നില്‍ ഇന്ത്യ വച്ചത്. രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗ് തുടങ്ങിയ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടപ്പെടാതെ 43 റണ്‍സ് എടുത്തു.

സച്ചിന്‍ തെന്‍ഡുല്‍ക്കറിന്‍റെയും ഗാംഗുലിയുടേയും ഉജ്വലമായ തിരിച്ചു വരവാണ് മത്സരത്തില്‍ നിര്‍ണ്ണയകമായത്. സെഞ്ച്വറിക്ക് ഒമ്പതു റണ്‍സ് പിന്നില്‍ കോളിംഗ്‌വുഡിന്‍റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങുമ്പോള്‍ സച്ചിന്‍ ഇന്ത്യന്‍ ഇന്നിംഗ്‌സിനെ മാന്യമായ നിലയില്‍ എത്തിച്ചിരുന്നു. ഗാംഗുലി 79 റണ്‍സും വിവി എസ് ലക്‍ഷ്‌മണ്‍ 54 റണ്‍സും നേടി.

നേരത്തേ ഓപ്പണര്‍മാരായ മുരളീ കാര്‍ത്തിക്കും വാസീം ജാഫറും ഇന്ത്യയ്‌ക്ക് മികച്ച തുടക്കം നല്‍കിയിരുന്നു. കാര്‍ത്തിക്ക് 77 റണ്‍സും ജാഫര്‍ 62 റണ്‍സും നേടി പുറത്തായശേഷം ദ്രാവിഡ് 37 റണ്‍മായി സച്ചിനു മികച്ച പിന്തുണ നല്‍കി. വാലറ്റത്ത് അനില്‍ കുംബ്ലേ 30 റണ്‍സ് നേടി.

ട്രെന്‍ഡ് ബ്രിഡ്‌ജ്:| WEBDUNIA|
101 റണ്‍സ് നല്‍കി നാലു വിക്കറ്റ് വീഴ്ത്തിയ പനേസര്‍ തന്നെയായിരുന്നു വിക്കറ്റ് നേട്ടക്കാരിലെ മുമ്പന്‍. ട്രെ ലെറ്റ് മൂന്നു വിക്കറ്റും കോളിംഗ്‌വുഡ് ആന്‍ഡേഴ്‌സണ്‍ സൈഡ് ബോട്ടം എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്നിംഗ്‌സ് പരാജയം ഒഴിവാക്കാന്‍ ഇംഗ്ലണ്ടിനു നന്നായി അദ്ധ്വാനിക്കേണ്ടി വരും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :