ആദ്യ ദിനം ഇംഗ്ലണ്ടിനു താളം തെറ്റി

indian team celebrating
FILEFILE
ഇംഗ്ലണ്ട് പര്യടനത്തിനെത്തിയിരിക്കുന്ന ഇന്ത്യ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സിലെ പിടി ശക്തമാക്കുന്നു. കനത്ത മഴ ഭീഷണിയ്‌ക്കു ശേഷം വൈകി ആരംഭിച്ച കളിയില്‍ ഇംഗ്ലണ്ടിന്‍റെ ഏഴു വിക്കറ്റുകള്‍ 200 റണ്‍സിനു മുമ്പ് തന്നെ കൂടാരം കയറി. ഒന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ 169 റണ്‍സിനു ഏഴു വിക്കറ്റ് നഷ്ടമായ നിലയിലാണ് ഇംഗ്ലണ്ട്.

വെള്ളിയാഴ്ച രാവിലെ തുടങ്ങേണ്ട മത്സരം കനത്ത മഴയെ തുടര്‍ന്ന് ഉച്ച കഴിഞ്ഞു മൂന്നു മണിക്കു ശേഷമാണ് ആരംഭിച്ചത്. തലേ ദിവസം പെയ്‌‌ത മഴയെ തുടര്‍ന്ന് ഔട്ട് ഫീല്‍ഡിലെങ്ങും വെള്ളം കെട്ടിക്കിടക്കുകയായിരുന്നു. ടോസ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെ ബാറ്റിംഗിനയച്ചു. പിച്ചിലെ ഈര്‍പ്പം മുതലെടുത്ത ഇന്ത്യന്‍ ബൌളര്‍മാര്‍ ആഞ്ഞടിച്ചപ്പോല്‍ ഇംഗ്ലണ്ടിനു കഷ്ടകാലം തുടങ്ങി.

അലിസ്റ്റര്‍ കുക്ക് (43) ഇയാന്‍ ബെല്‍(31) കോലിംഗ് വുഡ് (28) എന്നിവര്‍ക്കേ കാര്യമായി പൊരുതാനാ‍യുള്ളൂ. മൂന്നു വിക്കറ്റ് വീഴ്ത്തിയ സഹീര്‍ ഖാന്‍റെ മികവ് മറ്റു ബൌളര്‍മാര്‍ കൂടി ഏറ്റെടുക്കുകയായിരുന്നു. ആന്‍ഡ്രൂ സ്ട്രോസ്, വോഗന്‍ ബെല്‍ എന്നിവരെ സഹീര്‍ വീഴ്ത്തി. കോളിംഗ് വുഡിന്‍റെ സ്റ്റമ്പ് ശ്രീശാന്ത് തെറുപ്പിച്ചപ്പോള്‍ പീറ്റേഴ്‌സണെ ഒന്നാന്തരം ഇന്‍ സ്വിംഗറില്‍ ആര്‍ പി സിംഗ് വിക്കറ്റിനു മുന്നില്‍ കുരുക്കി.

അനില്‍ കുംബ്ലേ, ഗാംഗുലി എന്നിവരും വിക്കറ്റ് നേട്ടത്തില്‍ പങ്കാളികളായി. നനഞ്ഞ പ്രതലത്തില്‍ ഇംഗ്ലണ്ടിന് ബാറ്റിംഗ് കൂടുതല്‍ ദുഷ്‌ക്കരമായിരുന്നു. 16 റണ്‍സുമായി ട്രം ലറ്റും റണ്‍സ് എടുക്കാത്ത സൈഡ് ബോട്ടമും ആണ് ഒന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ ക്രീസില്‍. താരുമാനാമാകാതെ പോയ ആദ്യ ടെസ്റ്റിലും മഴ കളി മുടക്കാന്‍ എത്തിയിരുന്നു.

ട്രെന്‍ഡ് ബ്രിഡ്‌ജ്: | WEBDUNIA|
ഇന്ത്യയുടെ ഒരു വിക്കറ്റ് മാത്രം ശേഷിക്കേ എത്തിയ മഴ കളി സമനിലയിലാക്കുകയായിരുന്നു. പരമ്പര ഇതുവരെ 0-0 ലാണ് നില്‍ക്കുന്നത്. ലോര്‍ഡ്‌സില്‍ കളിച്ച അതേ ടീമിനെ തന്നെയാന് ഇരു ടീമും രണ്ടാമത്തെ ടെസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :