ടെസ്റ്റ്: ഇന്ത്യയ്‌ക്ക് ഏഴു വിക്കറ്റ്ജയം

india test team
FILEFILE
ബാറ്റ്‌സ്‌മാന്‍‌മാര്‍ പരാജയപ്പെട്ടെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്‌ക്ക് മഴയെങ്കിലും തുണ ഉണ്ടായിരുന്നു. രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന്‍റെ കാര്യത്തിലാകട്ടെ അത്തരം ഒരു ഭാഗ്യത്തിന്‍റെ ഇടപെടല്‍ ഉണ്ടായില്ല. അഞ്ചാം ദിവസം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ലക്‍ഷ്യം നേടി.

ഇംഗ്ലണ്ട് പര്യടനത്തിലെ രണ്ടാം ടെസ്റ്റില്‍ ഏഴു വിക്കറ്റിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ കീഴടക്കിയത്. രണ്ട് ഇന്നിം‌ഗ്‌സ് ബാറ്റു ചെയ്‌‌ത ഇംഗ്ലണ്ട് 198, 355 എന്നീ സ്‌കോറുകള്‍ക്കു പുറത്തായപ്പോള്‍ ഒന്നാം ഇന്നിം‌ഗ്‌സില്‍ 481 റണ്‍സിനു പുറത്തായ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ അനായാസം വിജയം നേടി.

ജയിക്കാന്‍ 73 റണ്‍സ് വേണ്ടിയിരിക്കെ പത്തു റണ്‍സുമായി നാലാം ദിനം കളി അവസാനിപ്പിച്ച ഇന്ത്യയെ നായകന്‍ രാഹുല്‍ ദ്രാവിഡും(11) ഗാംഗുലിയും(രണ്ട്) ചേര്‍ന്ന് വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 22 റണ്‍സ് വീതം സമ്പാദ്യമുള്ള ഓപ്പണര്‍മാരായ ദിനേശ് കാര്‍ത്തിക്ക്, വാസീം ജാഫര്‍, സച്ചിന്‍ (ഒന്ന്) എന്നിവരാണ് പുറത്തായത്. മൂന്നു വിക്കറ്റും ട്രെം ലെറ്റ് വീഴ്ത്തി.

ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ കനത്ത നാശം വിതച്ച സഹീര്‍ഖാനായിരുന്നു നാലാം ദിനം ഇന്ത്യയുടെ യഥാര്‍ത്ഥ ഹീറോ. 75 റണ്‍സ് നല്‍കി റണ്‍സ് നേടിയ ഓപ്പണര്‍ ആന്‍ഡ്രൂ സ്ട്രോസ്സ് (55), കുക്ക്(23), വോഗന്‍ (124)‍, കോളീംഗ് വുഡ്(63), ഇയാന്‍ ബെല്‍(പൂജ്യം) എന്നിവരെയാണ് സഹീര്‍ ഖാന്‍ പുറത്താക്കിയത്. കളിയിലെ കേമനും സഹീര്‍ഖാനായി. ആദ്യ ഇന്നിംഗ്‌സില്‍ നാലു വിക്കറ്റ് വീഴ്ത്തിയ സഹീര്‍ മത്സരത്തില്‍ മൊത്തം ഒമ്പതു വിക്കറ്റുകള്‍ വീഴ്ത്തി.

ട്രെന്‍ഡ് ബ്രിഡ്‌ജ്:| WEBDUNIA|
അപകടകാരിയായ പീറ്റേഴ്‌സണെ (19)‌യും പ്രയറിനെയും ആര്‍ പി സിംഗ് വീഴ്ത്തി. വാലറ്റത്തെ മൂന്നു വിക്കറ്റുകള്‍ കുംബ്ലേയാണ് പൊളിച്ചത്. ട്രെം ലെറ്റ്, ആന്‍ഡെഴ്‌സണ്‍, പനേസര്‍ എന്നിവരെയാണ് കുംബ്ലേ പുറത്താക്കിയത്. 25 റണ്‍സുമയി ചെറുത്തു നിന്ന സൈഡ് ബോട്ടം പുറത്താകാതെ നിന്നു. ഇതോടെ മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0 നു മുന്നില്‍ എത്തി. ആദ്യ മത്സരം മഴയെ തുടര്‍ന്ന് സമനിലയില്‍ അവസാനിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :