ഓസീസ് 430ന് പുറത്ത്
|
രണ്ടാം ദിവസം ഉച്ചഭക്ഷണത്തിന് ശേഷം ഹസി സെഞ്ച്വറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ ഇഷാന്ത് ശര്‍മ്മയും സാഹീര്‍ ഖാനും ഓസീസ് വാലറ്റക്കാരെ കടന്നാക്രമിക്കുകയായിരുന്നു. ഹസി സെഞ്ച്വറി നേടി അധികം വൈകാതെ ബ്രാഡ് ഹാഡിനെ(33) ശര്‍മ്മ പുറത്താക്കി. ലക്ഷ്മണ്‍ എടുത്ത് ക്യാച്ചിലായിരുന്നു താരത്തിന്‍റെ പുറത്താകല്‍.
തുടര്‍ന്ന് വന്ന കാമറൂണ്‍ വൈറ്റ് അധിക നേരം പിടിച്ചു നില്‍ക്കാനാകാതെ ആറ് റണ്‍സ് മാത്രം നേടി നേടി പുറത്തായി .ശര്‍മ്മയുടെ പന്തില്‍ ഹര്‍ഭജന്‍ ക്യാച്ചെടുത്താണ് അരങ്ങേറ്റക്കാരനായ വൈറ്റ് പുറത്തായത്.
ഇതിന് ശേഷമെത്തിയ ബ്രെറ്റ് ലീ ഹസിയോടൊപ്പം ചേര്‍ന്ന് സ്കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും 27 റണ്‍സ് എടുത്ത് ശേഷം സാഹീര്‍ ഖാന്‍റെ പന്തില്‍ ബൌള്‍ഡായി പിന്നാലെ എത്തിയ മിച്ചല്‍ ജോണ്‍സന്‍(1)നെയും 146 റണ്‍സെടുത്ത മൈക്ക് ഹസിയേയും ക്ലീന്‍ ബൌള്‍ഡാക്കി സാഹിര്‍ ഖാന്‍ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്ങ്‌സ് അവസാനിപ്പിച്ചു. സ്റ്റുവേര്‍ട്ട ക്ലാര്‍ക്ക് റണ്ണോന്നുമില്ലാതെ പുറത്താകാതെ നിന്നു.
ഇന്ത്യക്കായി സാഹിര്‍ അഞ്ചും ഇഷാന്ത് നാലും വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഹര്‍ഭജന്‍ സിങ്ങിന് ഒരു വിക്കറ്റ് ലഭിച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി വിരേന്ദ്ര സെവാഗും ഗൌതം ഗംഭീറും ഇന്നിങ്ങ്‌സ് ഓപ്പണ്‍ ചെയ്തു.