ഏകദിനം : ഇന്ത്യ തിരിച്ചടിച്ചു

cricket
FILEFILE
പരമ്പരയിലെ ആദ്യ മത്സരത്തില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയെങ്കിലും തിരിച്ചടിക്കാനുള്ള നിശ്ചയ ദാര്‍ഡ്യം ഇന്ത്യയ്‌ക്ക് ഉണ്ടായിരുന്നു. രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ഒമ്പതു റണ്‍സ് വിജയം നേടാനായി. ഇന്ത്യയുടെ സ്കോറായ 329 റണ്‍സ് മറികടക്കാനായ മികച്ച പോരാട്ടം നടത്തിയ ഇംഗ്ലണ്ടിന് മത്സരം പൂര്‍ത്തിയാകുമ്പോള്‍ 320 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

ഇന്ത്യയുടെ ഭാഗ്യ ഗ്രൌണ്ടായ ബ്രിസ്റ്റള്‍ ഇത്തവണയും പതിവ് തെറ്റിച്ചില്ല. പരാജയം ക്ഷണിച്ചു വരുത്തുന്ന തരത്തില്‍ ഇന്ത്യന്‍ ബൌളര്‍മാരും ഫീല്‍ഡര്‍മാരും പിഴവുകള്‍ വരുത്തിയിട്ടും വിജയം ഇന്ത്യയെ കൈവിട്ടില്ല. ഈ വിജയത്തിലൂടെ 1-1 എന്ന നിലയില്‍ ടീം പരമ്പരയിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്.

സച്ചിന്‍ തെണ്ടുല്‍ക്കറും ക്യാപ്റ്റന്‍ ദ്രാവിഡും നടത്തിയ ഉജ്ജ്വല ബാറ്റിങ്ങാണ് ഇന്ത്യക്ക് മികച്ച സ്കോര്‍ നേടി കൊടുത്തത്. സെഞ്ച്വറിക്കടുത്തു പുറത്താകുന്ന പതിവ് സച്ചിന്‍ തെറ്റിച്ചില്ല. 99 ല്‍ നില്‍ക്കേ ഫ്ലിന്‍റോഫിന്‍റെ പന്തില്‍ പ്രയറിനു ക്യാച്ച് നല്‍കി. ക്യാപറ്റന്‍റെ ഇന്നിംഗ്സ് കളിച്ച ദ്രാവിഡ് 63 പന്തില്‍ 92 റണ്‍സെടുത്തു.

ഏഴു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 329 റണ്‍സെടുത്തത്. ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് സച്ചിനും ഗാംഗുലിയും മികച്ച തുടക്കമാണ് നല്‍കിയത്.ഗാംഗുലി പുറത്തായതിനെ തുടര്‍ന്നെത്തിയ യുവരാജും സ്ലോഗ് ഓവറുകളില്‍ അടിച്ചു തകര്‍ത്ത ധോണിയും ഇന്ത്യന്‍ സ്കോറിങ്ങില്‍ കാര്യമായ സംഭാവന നല്‍കി. കാര്‍ത്തിക്, അഗാര്‍ക്കര്‍, പീയൂഷ്‌ ചൗള എന്നിവര്‍ ഓരോ റണ്‍ വീതം എടുത്ത് മടങ്ങി.ഇന്ത്യന്‍ ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ ദ്രാവിഡിനൊപ്പം രമേഷ് പവാര്‍ പുറത്താകാതെ നില്‍ക്കുകയായിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് സഹായകരമായ രീതിയിലായിരുന്ന് ഇന്ത്യന്‍ ബൌളര്‍മാരുടെയും ഫീല്‍ഡര്‍മാരുടെയും പ്രകടനം.കുക്കും പ്രയറും ചേര്‍ന്ന് ഇന്ത്യയെ തലങ്ങും വിലങ്ങും അടിച്ചു തകര്‍ത്തപ്പോള്‍ ഒന്നാം മത്സരത്തിന്‍റെ വിധി ആവര്‍ത്തിക്കുമെന്ന തോന്നലുയര്‍ന്നു. എന്നാല്‍ പതിനോന്നാം ഓവറില്‍ മുനാഫ് പട്ടേല്‍ ഇന്ത്യയുടെ രക്ഷകനായി.തുടര്‍ച്ചയായ പന്തുകളില്‍ രണ്ട് ഇംഗ്ലീഷ് ഓപ്പണര്‍മാരെയും മുനാഫ് മടക്കി അയച്ചു.

ബ്രിസ്റ്റള്‍:| WEBDUNIA|
എന്നിട്ടും പൊരുതിയ ഇംഗ്ലണ്ടിനു വേണ്ടി അവസാന ഘട്ടത്തില്‍ ദിമിത്രി മസ്കരാനസിന്‍ വെടിക്കെട്ട് പ്രകടനം നടത്തിയെങ്കിലും വിജയം അവരെ കടാക്ഷിച്ചില്ല.കളിയുടെ അന്ത്യ ഓവറുകളില്‍ അഞ്ചു സിക്സറുകളാണ് മസ്കരാനസിന്‍ അടിച്ച് പറത്തിയത്. ആദ്യ മത്സരത്തിനിറങ്ങിയ ടീമില്‍ നിന്ന് ഗൗതം ഗംഭീറിനെയും സഹീര്‍ഖാനെയും പുറത്തിരുത്തി പകരം മുനാഫ്‌ പട്ടേലിനെയും രമേഷ്‌ പവാറിനെയും ഇന്ത്യ രണ്ടാം മത്സരത്തിനിറക്കി.ഇംഗ്ലണ്ടാകട്ടെ പനേസറിന് പകരം ട്രെംലറ്റിനെ കളത്തിലിറക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :