1. കായികം
  2. ക്രിക്കറ്റ്‌
  3. നിലവിലെ പരമ്പര
  4. Virat Kohli's innings against West Indies

'ഇങ്ങനെയൊരു വിരാട് കോലിയെ ഇതിനു മുന്‍പ് കണ്ടിട്ടേയില്ല'

Virat Kohli
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തിലെ വിരാട് കോലിയുടെ ഇന്നിങ്‌സിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ഇങ്ങനെയൊരു കളി ശൈലി കോലിയില്‍ നിന്ന് മുന്‍പ് കണ്ടിട്ടേയില്ലെന്ന് ചോപ്ര പറഞ്ഞു. നാല് പന്തില്‍ നിന്ന് എട്ട് റണ്‍സുമായാണ് കോലി പുറത്തായത്. ക്രീസിലെത്തിയ ഉടന്‍ രണ്ട് ബൗണ്ടറികള്‍ കോലി നേടിയിരുന്നു. അതിവേഗം റണ്‍സ് കണ്ടെത്താനുള്ള ശ്രമത്തിനിടെയാണ് കോലി പുറത്തായതും. ഇതേകുറിച്ച് സംസാരിക്കുകയായിരുന്നു ആകാശ് ചോപ്ര. 
 
' ഇതൊരു പ്രശ്‌നമാണ്. ഇങ്ങനെയൊരു കോലിയെ മുന്‍പ് കണ്ടതായി എന്റെ ഓര്‍മയില്‍ ഇല്ല. ഇങ്ങനെയൊരു ഇന്നിങ്‌സ് കോലിയില്‍ നിന്ന് കാണാറില്ല. മോശം രീതിയില്‍ റണ്‍സ് കണ്ടെത്താന്‍ ശ്രമിച്ചാണ് കോലി പുറത്തായത്. വളരെ അപരിചിതമായ ഒരു ഇന്നിങ്‌സ് ആയിരുന്നു ഇത്,' ചോപ്ര പറഞ്ഞു. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ഇന്ത്യ-പാകിസ്ഥാൻ ടി20 ലോകകപ്പ് മത്സരം, ടിക്കറ്റുകൾ വിറ്റുതീർന്നത് നിമിഷങ്ങൾക്കുള്ളിൽ