1. കായികം
  2. ക്രിക്കറ്റ്‌
  3. നിലവിലെ പരമ്പര
  4. Virat Kohli not playing second test

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ വിരാട് കോലി കളിക്കാത്തത് എന്തുകൊണ്ട്?

Virat Kohli
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയെ നയിക്കാന്‍ വിരാട് കോലി ഇല്ല. കെ.എല്‍.രാഹുലാണ് കോലിക്ക് പകരം ഇന്ത്യയെ നയിക്കുന്നത്. മത്സരം ആരംഭിക്കുന്നതിനു ഒരു മണിക്കൂര്‍ മുന്‍പാണ് കോലി കളിക്കാന്‍ ഇല്ലാത്ത വിവരം അറിയുന്നത്. പരുക്കിനെ തുടര്‍ന്നാണ് കോലി കളിക്കാന്‍ ഇല്ലാത്തത് എന്നാണ് രണ്ടാം ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുന്ന കെ.എല്‍.രാഹുല്‍ പറഞ്ഞത്. 
 
' നിര്‍ഭാഗ്യമെന്ന് പറയട്ടെ വിരാടിന് പുറംഭാഗത്ത് നീര് വെച്ചിട്ടുണ്ട്. ഫിസിയോ വിദഗ്ധര്‍ അദ്ദേഹത്തോടൊപ്പമുണ്ട്. അടുത്ത മത്സരം ആകുമ്പോഴേക്കും അദ്ദേഹം തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു,' കെ.എല്‍.രാഹുല്‍ പറഞ്ഞു. 
 
അടുത്ത ലേഖനം
കുട്ടിക്കാലം മുതലുള്ള അടുപ്പം, സൗഹൃദം പ്രണയമായി; ഇന്‍ട്രോവെര്‍ട്ടായ രഹാനെയ്ക്ക് രാധിക ജീവിതസഖിയായത് ഇങ്ങനെ