ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ രോഹിത് ഇല്ല, നയിക്കുക രാഹുല്‍; ജസ്പ്രീത് ബുംറ ഉപനായകന്‍

രേണുക വേണു| Last Modified ശനി, 1 ജനുവരി 2022 (08:25 IST)

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ബിസിസിഐ. കെ.എല്‍.രാഹുല്‍ ആണ് ക്യാപ്റ്റന്‍. പരുക്കിനെ തുടര്‍ന്ന് നായകന്‍ രോഹിത് ശര്‍മയ്ക്ക് വിശ്രമം അനുവദിച്ച സാഹചര്യത്തിലാണ് രാഹുലിനെ നായകനായി പ്രഖ്യാപിച്ചത്. പേസര്‍ ജസ്പ്രീത് ബുംറയാണ് ഉപനായകന്‍.

മുഹമ്മദ് ഷമിക്ക് വിശ്രമം അനുവദിച്ചു. അക്ഷര്‍ പട്ടേലും രവീന്ദ്ര ജഡേജയും സ്‌ക്വാഡില്‍ ഇല്ല. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയ ഋതുരാജ് ഗെയ്ക്വാദും വെങ്കടേഷ് അയ്യരും സ്‌ക്വാഡില്‍ ഇടംപിടിച്ചു. റിഷഭ് പന്തും ഇഷാന്‍ കിഷനുമാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാര്‍.

ഏകദിന സ്‌ക്വാഡ്: കെ.എല്‍.രാഹുല്‍ (നായകന്‍), ശിഖര്‍ ധവാന്‍, ഋതുരാജ് ഗെയ്ക്വാദ്, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, വെങ്കടേഷ് അയ്യര്‍, റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍, യുസ്വേന്ദ്ര ചഹല്‍, രവിചന്ദ്രന്‍ അശ്വിന്‍, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ (ഉപനായകന്‍), ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹര്‍, പ്രസീത് കൃഷ്ണ, ശര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :