അനുബന്ധ വാര്‍ത്തകള്‍
- കളി കാര്യമാകും; നാലാം ദിനം ഇന്ത്യ അതിവേഗം ഓള്‍ഔട്ടാകുമെന്ന് മുന്‍താരം
- ലീഡ് 350-400 റണ്‍സിലെത്തിയാല്‍ ഇന്ത്യ ഡിക്ലയര്‍ ചെയ്യും; സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ഫലം ഉറപ്പെന്ന് ആരാധകര്‍
- സ്വന്തം മണ്ണില്‍ തൊട്ടതെല്ലാം പിഴച്ച് ദക്ഷിണാഫ്രിക്ക; ഡി കോക്കും മടങ്ങി
- 'പന്ത് നോക്കൂ...പന്ത് നോക്കൂ'; ബാറ്റ് ചെയ്യുമ്പോള്‍ നിര്‍ത്താതെ ഉരുവിട്ട് രഹാനെ, സ്വയം തിരുത്തുകയാണെന്ന് ആരാധകര്‍
- 'എന്റെ കാശ് പോകും, അതുകൊണ്ട് ഒന്നും മിണ്ടുന്നില്ല'; തന്റെ വിക്കറ്റിനെ കുറിച്ചുള്ള ചോദ്യത്തിന് മായങ്ക് അഗര്‍വാളിന്റെ മറുപടി
സെഞ്ചൂറിയനില്‍ 'മണിയടിച്ച്' രാഹുല്‍ ദ്രാവിഡ്
ദക്ഷിണാഫ്രിക്ക-ഇന്ത്യ ടെസ്റ്റ് പരമ്പരയിലെ ഒന്നാം ടെസ്റ്റിന്റെ നാലാം ദിനം കളി ആരംഭിച്ചത് രാഹുല്‍ ദ്രാവിഡിന്റെ 'മണിയടി'യോടെ. മത്സരം നടക്കുന്ന സെഞ്ചൂറിയനിലെ സൂപ്പര്‍സ്പോര്‍ട്സ് പാര്‍ക്കിലെ മണിയടിക്കാന്‍ ഇന്ന് ഭാഗ്യം ലഭിച്ചത് ഇന്ത്യയുടെ മുഖ്യ പരിശീലകന് രാഹുല്‍ ദ്രാവിഡിനാണ്. ദ്രാവിഡ് മണിയടിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഓരോ ദിവസവും കളി തുടങ്ങുന്നതിനു മുന്‍പ് മണിയടിക്കുന്ന പതിവ് സെഞ്ചൂറിയനിലെ മൈതാനത്തിനുണ്ട്.