'പന്ത് നോക്കൂ...പന്ത് നോക്കൂ'; ബാറ്റ് ചെയ്യുമ്പോള്‍ നിര്‍ത്താതെ ഉരുവിട്ട് രഹാനെ, സ്വയം തിരുത്തുകയാണെന്ന് ആരാധകര്‍

രേണുക വേണു| Last Modified തിങ്കള്‍, 27 ഡിസം‌ബര്‍ 2021 (16:40 IST)

അജിങ്ക്യ രഹാനെയുടെ കരിയറിലെ ജീവന്‍ മരണ പോരാട്ടമാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റില്‍ സെഞ്ചൂറിയനില്‍ കാണുന്നത്. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ 272/3 എന്ന നിലയിലാണ്. 81 പന്തില്‍ 40 റണ്‍സുമായി അജിങ്ക്യ രഹാനെ ക്രീസിലുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റില്‍ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ പ്രയാസപ്പെട്ടാല്‍ ടെസ്റ്റ് കരിയര്‍ തന്നെ അനിശ്ചിതത്വത്തില്‍ ആകുമെന്ന ഭയം രഹാനെയ്ക്ക് ഉണ്ട്. അതിനാല്‍ സെഞ്ചൂറിയനിലെ ഓരോ റണ്‍സും രഹാനെയ്ക്ക് നിര്‍ണായകമാണ്.

മോശം ഫോമില്‍ നില്‍ക്കുന്ന രഹാനെ സെഞ്ചൂറിയനില്‍ വളരെ ക്ഷമയോടേയും ഏകാഗ്രതയോടെയുമാണ് ബാറ്റ് വീശുന്നത്. അതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. 'ബോള്‍ നോക്കി കളിക്കാന്‍' സ്വയം ഉപദേശിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന രഹാനെയെ വീഡിയോയില്‍ കാണാം.
ഓരോ ഡെലിവറിക്കും മുന്‍പ് ' പന്ത് നോക്കൂ..പന്ത് നോക്കൂ..' എന്ന് തുടര്‍ച്ചയായി ഉരുവിടുന്ന രഹാനെ തന്റെ ബാറ്റിങ്ങിലെ പാളിച്ചകള്‍ ഓരോന്നായി തിരുത്താന്‍ ശ്രമിക്കുകയാണ്. പലപ്പോഴും പന്ത് കൃത്യമായി നോക്കി കളിക്കാതെയാണ് രഹാനെ പുറത്തായിരുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :