മുംബൈ ടെസ്റ്റ്: രഹാനെ ഉള്‍പ്പെടെ മൂന്ന് പേര്‍ പുറത്ത്, നയിക്കാന്‍ കോലി

രേണുക വേണു| Last Modified വെള്ളി, 3 ഡിസം‌ബര്‍ 2021 (11:39 IST)

മുംബൈ ടെസ്റ്റില്‍ ടോസ് ലഭിച്ച ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. വിരാട് കോലിയാണ് ഇന്ത്യയെ നയിക്കുന്നത്. കോലിയുടെ അഭാവത്തില്‍ ഒന്നാം ടെസ്റ്റില്‍ ഇന്ത്യയെ നയിച്ച അജിങ്ക്യ രഹാനെ രണ്ടാം ടെസ്റ്റില്‍ പ്ലേയിങ് ഇലവനില്‍ ഇല്ല. രഹാനെയ്ക്ക് പുറമേ ഒന്നാം ടെസ്റ്റ് കളിച്ച രവീന്ദ്ര ജഡേജ, ഇഷാന്ത് ശര്‍മ എന്നിവരും മുംബൈ ടെസ്റ്റില്‍ കളിക്കില്ല. പരുക്ക് മൂലമാണ് മൂന്ന് പേര്‍ക്കും വിശ്രമം അനുവദിച്ചതെന്നാണ് നായകന്‍ വിരാട് കോലി പറയുന്നത്. എന്നാല്‍, രഹാനെയെ ഫോംഔട്ട് കാരണമാണ് ഒഴിവാക്കിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

മൂന്ന് പേസ് ബൗളര്‍മാരും രണ്ട് സ്പിന്നര്‍മാരും ആയാണ് ഇന്ത്യ മുംബൈ ടെസ്റ്റിന് ഇറങ്ങിയിരിക്കുന്നത്. രവിചന്ദ്രന്‍ അശ്വിനും അക്ഷര്‍ പട്ടേലുമാണ് സ്പിന്നര്‍മാര്‍. ഉമേഷ് യാദവിനൊപ്പം മുഹമ്മദ് സിറാജും ജയന്ത് യാദവും പേസ് ആക്രമണം നയിക്കും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :