കന്നി ടെസ്റ്റില്‍ പ്ലെയര്‍ ഓഫ് ദ മാച്ച് അവാര്‍ഡ് നേടി ശ്രേയസ് അയ്യര്‍

രേണുക വേണു| Last Modified തിങ്കള്‍, 29 നവം‌ബര്‍ 2021 (16:56 IST)

അരങ്ങേറ്റ ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സില്‍ സെഞ്ചുറിയും രണ്ടാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ചുറിയും നേടിയ ശ്രേയസ് അയ്യര്‍ കാന്‍പൂര്‍ ടെസ്റ്റിലെ പ്ലെയര്‍ ഓഫ് ദ മാച്ച്. അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറിയും അര്‍ധ സെഞ്ചുറിയും നേടുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് ശ്രേയസ്. അരങ്ങേറ്റ ടെസ്റ്റില്‍ ഇന്ത്യയ്ക്കായി മികച്ച പ്രകടനം നടത്താന്‍ സാധിച്ചതില്‍ അഭിമാനവും സന്തോഷവും തോന്നുന്നെന്ന് ശ്രേയസ് അയ്യര്‍ പറഞ്ഞു. കൂടുതല്‍ ബോളുകള്‍ കളിക്കാനാണ് താന്‍ ശ്രമിച്ചതെന്നും അശ്വിനും സാഹയ്ക്കും ഒപ്പമുള്ള ബാറ്റിങ് ഏറെ ആസ്വദിച്ചെന്നും പ്ലെയര്‍ ഓഫ് ദ മാച്ച് അവാര്‍ഡ് നേടിയ ശേഷം ശ്രേയസ് അയ്യര്‍ പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :