1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India vs New Zealand Second Test

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റ്: ഇന്ത്യയുടെ സാധ്യത ഇലവന്‍ ഇങ്ങനെ

India
ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റ് നാളെ മുതല്‍. രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ ടെസ്റ്റ് സമനിലയിലാണ് പിരിഞ്ഞത്. രണ്ടാം ടെസ്റ്റില്‍ ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം. 
 
ഒന്നാം ടെസ്റ്റില്‍ കളിക്കാതിരുന്ന വിരാട് കോലി രണ്ടാം ടെസ്റ്റില്‍ ടീമിലുണ്ടാകും. കോലിയായിരിക്കും നായകന്‍. ഒന്നാം ടെസ്റ്റില്‍ കോലിയുടെ അഭാവത്തില്‍ ഇന്ത്യയെ നയിച്ച അജിങ്ക്യ രഹാനെ രണ്ടാം ടെസ്റ്റ് കളിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ബൗളിങ്ങില്‍ ഇഷാന്ത് ശര്‍മയ്ക്ക് പകരം മുഹമ്മദ് സിറാജിന് അവസരം നല്‍കും. 
 
സാധ്യത ഇലവന്‍ ഇങ്ങനെ: മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, വൃദ്ധിമാന്‍ സാഹ, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്. 
 
അടുത്ത ലേഖനം
താരലേലത്തിൽ തിരികെപിടിക്കും: സുപ്ലെസിസിനെ ഒഴിവാക്കിയതിൽ ചെന്നൈ പ്രതികരണം