മുംബൈ ടെസ്റ്റില്‍ ഇഷാന്ത് പുറത്ത് ! പകരം സിറാജിന് അവസരം

രേണുക വേണു| Last Modified ചൊവ്വ, 30 നവം‌ബര്‍ 2021 (14:54 IST)

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇഷാന്ത് ശര്‍മ പുറത്തിരിക്കേണ്ടിവരും. കാന്‍പൂരില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ ഇഷാന്തിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. ഇതേ തുടര്‍ന്നാണ് പ്ലേയിങ് ഇലവനില്‍ നിന്ന് ഇഷാന്തിനെ മാറ്റുന്നത്. പകരം മുഹമ്മദ് സിറാജിന് അവസരം നല്‍കാനാണ് തീരുമാനം. ഒന്നാം ടെസ്റ്റില്‍ ഒരു വിക്കറ്റ് പോലും വീഴ്ത്താന്‍ ഇഷാന്തിന് സാധിച്ചില്ല. അതേസമയം, ആദ്യ ടെസ്റ്റ് കളിച്ച ഉമേഷ് യാദവ് രണ്ടാം ടെസ്റ്റിലും തുടരും. മുംബൈ ടെസ്റ്റിന് മുന്നോടിയായുള്ള പരിശീലനത്തില്‍ സിറാജ് മുഴുവന്‍ സമയവും ബൗളിങ് പരിശീലനം നടത്തുന്നുണ്ട്. കോച്ച് രാഹുല്‍ ദ്രാവിഡിന്റെ നിര്‍ദേശാനുസരണമാണ് ഇത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :