പ്ലേയിങ് ഇലവനിലേക്ക് വിരാട് കോലി; രഹാനെ പുറത്തിരിക്കും

രേണുക വേണു| Last Modified വ്യാഴം, 2 ഡിസം‌ബര്‍ 2021 (08:22 IST)

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ വിരാട് കോലി നയിക്കും. കോലി പ്ലേയിങ് ഇലവനിലേക്ക് മടങ്ങിയെത്തുമ്പോള്‍ അജിങ്ക്യ രഹാനെയുടെ സ്ഥാനം തെറിക്കാനാണ് സാധ്യത. ശ്രേയസ് അയ്യര്‍ പ്ലേയിങ് ഇലവനില്‍ തുടരും. വിക്കറ്റ് കീപ്പര്‍ ബാറ്ററായി വൃദ്ധിമാന്‍ സാഹയ്ക്ക് പകരം കെ.എസ്.ഭരതിനെ പരീക്ഷിക്കാനും സാധ്യത. ബൗളിങ് നിരയില്‍ ഒരു മാറ്റത്തിനാണ് സാധ്യത. ഇഷാന്ത് ശര്‍മയ്ക്ക് പകരം മുഹമ്മദ് സിറാജിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയേക്കും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :