രേണുക വേണു|
Last Modified ശനി, 4 ഡിസംബര്‍ 2021 (16:07 IST)
മുംബൈ ടെസ്റ്റില്‍ നാണംകെട്ട് ന്യൂസിലന്‍ഡ്. ഒന്നാം ഇന്നിങ്‌സില്‍ 62 റണ്‍സിന് ന്യൂസിലന്‍ഡ് ഓള്‍ഔട്ടായി. ഇന്ത്യയുടെ 325 റണ്‍സിനെതിരെ ഒന്നാം ഇന്നിങ്‌സില്‍ ബാറ്റിങ് ആരംഭിച്ച ന്യൂസിലന്‍ഡിന് തുടക്കം മുതല്‍ പാളിച്ചകളായിരുന്നു. കെയ്ല്‍ ജാമിസണ്‍ (17), നായകന്‍ ടോം ലാതാം (10) എന്നിവര്‍ മാത്രമാണ് കിവീസ് നിരയില്‍ രണ്ടക്കം കണ്ടത്. അശ്വിന്‍ എട്ട് ഓവറില്‍ എട്ട് റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നാല് ഓവറില്‍ 19 റണ്‍സ് വഴങ്ങി മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റ് വീഴ്ത്തി. അക്ഷര്‍ പട്ടേല്‍ രണ്ടും ജയന്ത് യാദവ് ഒരു വിക്കറ്റും വീഴ്ത്തി. ഒന്നാം ഇന്നിങ്‌സില്‍ 263 റണ്‍സിന്റെ ലീഡാണ് ഇന്ത്യയ്ക്കുള്ളത്.