മിന്നല്‍ അജാസ്; ഇന്ത്യയുടെ പത്ത് വിക്കറ്റും വീഴ്ത്തിയ 'ഇന്ത്യക്കാരന്‍', ലോക റെക്കോര്‍ഡില്‍ ലേക്കര്‍ക്കും കുംബ്ലെയ്ക്കും ഒപ്പം

രേണുക വേണു| Last Modified ശനി, 4 ഡിസം‌ബര്‍ 2021 (13:26 IST)

മുംബൈ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ പത്ത് വിക്കറ്റും വീഴ്ത്തി ന്യൂസിലന്‍ഡിന്റെ 'ഇന്ത്യക്കാരന്‍' അജാസ് പട്ടേല്‍. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 325 റണ്‍സിന് ഓള്‍ഔട്ടായി. 150 റണ്‍സെടുത്ത മായങ്ക് അഗര്‍വാള്‍ ആണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഒന്നാം ദിനമായ ഇന്നലെ നാല് വിക്കറ്റും ഇന്ന് ആറ് വിക്കറ്റുമാണ് അജാസ് പട്ടേല്‍ വീഴ്ത്തിയത്. ഒരു ഇന്നിങ്‌സിലെ പത്ത് വിക്കറ്റും സ്വന്തമാക്കി ലോക റെക്കോര്‍ഡ് കുറിച്ച താരങ്ങളില്‍ മൂന്നാമനാണ് അജാസ് പട്ടേല്‍. നേരത്തെ ഇംഗ്ലണ്ട് താരം ജിം ലേക്കറും ഇന്ത്യന്‍ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെയുമാണ് ഈ നേട്ടം കൈവരിച്ചവര്‍.

1956 ല്‍ ഓസ്‌ട്രേലിയക്കെതിരെയാണ് ജിം ലേക്കര്‍ പത്ത് വിക്കറ്റ് നേടിയത്. 1999 ല്‍ കുംബ്ലെ പത്ത് വിക്കറ്റ് നേടിയത് പാക്കിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തിലും. 21 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ പട്ടികയിലേക്ക് ഒരു താരം കൂടി എത്തുന്നത്. 47.5 ഓവറില്‍ 119 റണ്‍സ് വഴങ്ങിയാണ് ഇടംകൈയന്‍ സ്പിന്നറായ അജാസ് പട്ടേലിന്റെ സ്വപ്‌ന സമാനമായ പത്ത് വിക്കറ്റ് നേട്ടം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :